0%

Chapter Title : ?രാവണചരിതം 9 [LOVER]

Author : LOVER Read All Parts 1.9K

കേട്ടപ്പോ ഞങ്ങൾ രണ്ടാളും ഒരുപോലെ ഞെട്ടി... വിനു... അവന്റെ ശബ്ദമാണത്.... കേട്ടപ്പാടെ അവൾ എന്റെ മേല് നിന്നും ചാടി എണീറ്റ് മാറി നിന്നു.....

ഞാൻ നോക്കുമ്പോ കയ്യും കെട്ടി ഞങ്ങളെ തന്നെ നോക്കി നിക്കേണ് അവൻ......

""" വിനൂട്ടാ... നീ... നീയൊറ്റക്ക് ..... "!......... . സ്കൂൾ യൂണിഫോമിൽ നിന്ന അവനെ അപ്പൊ അവിടെ കണ്ട അത്ഭുതത്തിൽ ഞാൻ ചോദിച്ചു.....

""" ഒറ്റയ്ക്കൊന്നുവല്ല... രവിയേട്ടനും അമ്മയും ഉണ്ട് ..., അവര് പുറത്ത് കാറിൽ ഉണ്ട്..... "".....................

"" പുറത്ത് അമ്മ വന്ന് നിക്കുന്നു എന്ന് കേട്ടപ്പോൾ അറിയാതെ എന്റെ കാലുകൾ അങ്ങോട്ടേക്ക് ചലിച്ചു....

"" വാതിലും കടന്ന് മുറ്റത്തേക്ക് ഇറങ്ങി .., പിന്നാലെ രാജിയും........... കാറിന്റെ വെളിയിൽ ഇറങ്ങി അകത്തേക്ക് കേറാൻ മടിച്ചു നിക്കുന്ന അമ്മയുടെ കോലം കണ്ടപ്പോ എന്റെ ചങ്ക് പിടഞ്ഞു പോയി....
കരഞ്ഞുതളർന്നിട്ടാവണം കണ്ണൊക്കെ നല്ലപോലെ കുഴിഞ്ഞിരിക്കുന്നു , മുഖമൊക്കെ കരുവാളിച് ആകെ കോലം കേട്ട് പോയി ആ രൂപം...

""" പറഞ്ഞിട്ട് കേൾക്കണില്ല ഇവൻ... ഇന്നലെ രാത്രി മുതൽ ഇങ്ങോട്ട് വരണംന്ന് പറഞ്ഞ് കറഞ്ഞു വാശിപിടിച് ഇരിക്കായിരുന്നു.., ഇന്ന് വൈകീട്ട് വരുമ്പോ കൊണ്ട് പോവാന്ന് പറഞ്ഞിട്ടാ സ്കൂളിൽ തന്നെ പോവാൻ കൂട്ടാക്കിയേ.... """................. ഞങ്ങളുടെ മുഖത്ത് പോലും നോക്കാതെ തലയും കുമ്പിട്ട് തളർന്ന ശബ്ദത്തിൽ അമ്മ പറഞ്ഞു.... .......... ................................ അപ്പോഴേക്കും സൈഡിൽ മാറി നിന്ന രവിയേട്ടൻ അങ്ങോട്ട് വന്നു.... ഓർമ്മവച്ച കാലം മുതലേ പുള്ളി ഞങ്ങളോടൊപ്പം ഉണ്ട് , ഡ്രൈവർ എന്നതിലുപരി വീട്ടിൽ ഒരംഗത്തെപോലെയായിരുന്നു രവിയേട്ടൻ.

""" അമ്മ അകത്തേക്ക് വരൂ...

💬 Comments

View all comments