0%

Chapter Title : ?രാവണചരിതം 9 [LOVER]

Author : LOVER Read All Parts 1.9K

കുടിച്ചിട്ട് പോവാ...... """" രാജി അമ്മയെ അവിടെ പിടിച്ചു നിർത്തി അടുക്കളയിലേക്ക് ഓടാൻ ഒരുങ്ങി..... ..

""" ഒന്നും വേണ്ട മോളേ.... ഞങ്ങളിപ്പോ ഇറങ്ങട്ടെ..., ഞങ്ങളെ വീട്ടില് ആക്കിയിട്ട് വേണം രവിക്ക് ചെന്ന് ഇവരുടെ അച്ഛനെ വിളിക്കാൻ.,....!"""" രാജിയെ അവിടെ തന്നെ പിടിച്ച് നിർത്തി , കണ്ണ് കൊണ്ട് യാത്ര പറഞ്ഞ് അമ്മ എന്റെ അടുക്കലേക്ക് വന്നു ....

""" വാ മോനേ """................... പോവാൻ തീരെ താല്പര്യമില്ലാതെ എന്റെ കയ്യും പിടിച്ചു നിക്കുന്ന വിനുവിനെയാണ് അമ്മ വിളിച്ചതെങ്കിലും , അതെന്റെ മുഖത്ത് നോക്കിയായിരുന്നു..... നിറഞ്ഞ കണ്ണുകളോടെ നിക്കുന്ന അമ്മയുടെ ആ നോട്ടം നേരിടാൻ വയ്യാതെ ഞാനെന്റെ ദൃഷ്ടി താഴെക്കാക്കി.......

"""" നിനക്കിപ്പോഴും , അമ്മയോട് വെറുപ്പാണെന്നറിയാം .. വിളിച്ചാൽ നീ കൂടെ വരില്ലെന്നും അറിയാം , ..... ഇനി ഏതെങ്കിലും ഒരു നിമിഷത്തിൽ നിന്റെ മനസ്സ് മാറുകയാണെങ്കിൽ നേരെ അങ്ങോട്ടേക്ക് പോന്നേക്കണേടാ ... ..... """....................... ചുണ്ടുകൾ കടിച് പിടിച്ച് തികട്ടി വന്ന വിതുമ്പൽ ഒതുക്കി വിനുവിന്റെ കയ്യും വലിച് അമ്മ എന്റെ മുന്നിൽ നിന്ന് നടന്നകലുമ്പോഴും പലവെട്ടം ഞാൻ ആലോചിച്ചതാ പിന്നാലെ ഓടി ചെന്നിട്ട് """ സാരമില്ല അമ്മേ... ഇനി എന്നെയോർത്ത് അമ്മ കരയരുത് "" എന്ന് പറയാൻ , പക്ഷെ അപ്പൊ അതിനാവാതെ ഒന്നും മിണ്ടാത്തെ ഒരു കാഴ്ചക്കാരന്റെ പോലെ എല്ലാം നോക്കി നിക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ.......

"""" അമ്മേ..... ""......................... വീടിന്റെ പടി കടന്ന് അമ്മ മുറ്റത്തേക്കിറങ്ങുന്നതിന് മുന്നേ രാജി അങ്ങോട്ട് ഓടി ചെന്നു.....

""""" ഇവൻ അങ്ങോട്ടേക്ക് വരില്ലെന്നല്ലേ ഉളളൂ

💬 Comments

View all comments