Chapter Title : ?രാവണചരിതം 9 [LOVER]
..... ഓഹോ , ഓരോ ദിവസോം ഇവരിങ്ങനത്തെ ലിസ്റ്റ് ഒക്കെ തൂക്കുവോ ??..... ചുമ്മാതല്ല ഇത്രേം കച്ചോടം..., ഓഫർ എന്ന് കേട്ടാ ചാടി വീഴാൻ നിക്കണ കൊറേപേർ നമ്മടെ ഇടയിൽ തന്നെ ഉണ്ടല്ലോ................
""" എന്ത് തോന്നുന്നു കണ്ടിട്ട് .... ""............... ഇതൊക്കെ കണ്ട് അന്തം വിട്ട് നിക്കുമ്പോ പിന്നിൽ നിന്നൊരു ചോദ്യം...., തിരിഞ്ഞ് നോക്കുമ്പോ പിന്നിൽ ഒരു ചിരിയോടെ എന്നെത്തന്നെ നോക്കി നിക്കുന്നു ജോയ്............ "
"" ഏയ്... ഞാൻ വെറുതേ എന്താ സംഭവംന്നൊക്കെ നോക്കി മനസിലാക്കേർന്നു..... """.... ചിരിച്ചുതന്നെ ഞാനും മറുപടി പറഞ്ഞു...
""" ആ .. സാർ... അല്ല രഞ്ജു വാ എല്ലാം ഡീറ്റെയിൽ ആയി തന്നെ പറഞ്ഞ് തരാനാ അനന്തേട്ടന്റെ ഓർഡറ്..... ""............ ജോയ് എന്നെയും കൂട്ടി നടത്തം ആരംഭിച്ചു..., അതിന്റെ ഇടയിൽ ഓരോ സെക്ഷനും കൈകാര്യം ചെയ്യുന്നതിനെ പറ്റിയും , അവിടുത്തെ രീതികളെ കുറിച്ചുമൊക്കെ വിശദമായി തന്നെ പറഞ്ഞുതന്നു............
""" ആ , വാ ഞാൻ ഹരിയേട്ടനെ പരിചയപ്പെടുത്താ ....... """...................... ഇടക്ക് സംസാരം നിർത്തി , രണ്ടാം നിലയിൽ ഉള്ള മാനേജർ റൂമിലേക്ക് അവനെന്നെ കൂട്ടിക്കൊണ്ട് പോയി..... ...
.
വാതിലിൽ രണ്ട് തട്ടി, മറുപടിക്ക് കാത്ത് നിക്കാതെ അവൻ ആ മുറിയിലേക്ക് കേറി , പിന്നാലെ ഞാനും......
"""" ഹരിയേട്ടാ ..... ഇതാ അനന്തേട്ടൻ പറഞ്ഞ ആള് .............. """ ആ മുറിയിൽ ഏതോ പേപ്പറുകൾ തിരിച്ചും മരിച്ചുമൊക്കെ നോക്കുകയായിരുന്ന 30 വയസ്സിനടുത്ത് പ്രായം തോന്നിക്കുന്ന അയാൾ ഞങ്ങളെ കണ്ടപ്പോ തന്നെ അതൊക്കെ ഒരു സൈഡിലേക്ക് മാറ്റി
💬 Comments
View all comments