Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 15 [Sagar Kottapuram]
നോക്കി ചോദിച്ചതും മഞ്ജുസിന്റെ മുഖം വിടർന്നു ! ഈ കമ്മന്റ്സ് പിന്നെ ആ വീട്ടിൽ പലരും പറഞ്ഞെന്നത് വേറെ കാര്യം !
"കല്യാണത്തിന്റെ അന്ന് കണ്ടതാട്ടോ ..പിന്നെ കാണാൻ പറ്റിയില്ല.. സുഖം അല്ലെ ഏട്ടാ ?" കൂട്ടത്തിൽ ഒരാൾ എന്നോടായി ചോദിച്ചപ്പോൾ ഞാൻ പുഞ്ചിരിയോടെ തലയാട്ടി . പിന്നെ മഞ്ജുസിന്റെ ഓർഡർ പ്രകാരം അവരോടു കൂൾ ആയി ഇടപഴകി വിശേഷങ്ങളൊക്കെ ചോദിച്ചു .
"ചേട്ടനെ ഇപ്പൊ കണ്ടാ മഞ്ജു ചേച്ചിയുടെ അനിയൻ ആണെന്നെ പറയൂ .." കൂട്ടത്തിലൊരു പെണ്ണ് എന്നെ നോക്കി മഞ്ജുവിനോടായി പറഞ്ഞു .നല്ല കുട്ടപ്പനായി ക്ളീൻ ഷേവിൽ എത്തിയതുകൊണ്ടായിരിക്കാം അങ്ങനെ തോന്നിയത് .അതോ ഇനി ഞങ്ങളുടെ പ്രായം അറിയാവുന്നതുകൊണ്ട് മഞ്ജുവിന് ഇട്ടു നൈസ് ആയി താങ്ങിയതോ എന്തോ !
"ഓഹോ .." ആ പറഞ്ഞവളെ നോക്കി മഞ്ജു ഒഴുക്കൻ മട്ടിൽ മൂളി . പിന്നെ സ്വല്പം ഗമയിൽ നിൽക്കുന്ന എന്നെ അടിമുടി ഒന്ന് നോക്കി മുഖം വെട്ടിച്ചു . എന്നെ ആരെങ്കിലും പൊക്കി പറഞ്ഞാൽ മഞ്ജുസിനു കുശുമ്പ് ആണ് !
അപ്പോഴേക്കും ആളുകളുടെ എണ്ണം കൂടി , ഞങ്ങളെ കണ്ടുകൊണ്ട് വന്ന മഞ്ജുവിന്റെ ബന്ധുക്കളും സ്വന്തക്കാരുമൊക്കെ ചുറ്റും കൂടി . അവരോടൊക്കെ ആവും വിധം ഞാൻ സംസാരിച്ചും വിശേഷങ്ങൾ പരസപരം ചോദിച്ചറിഞ്ഞും റിലേഷൻ മനസിലാക്കിയുമൊക്കെ നിന്നു.
പിന്നെ നേരെ വീടിനകത്തേക്ക് കയറി , പൂമുഖത്തും ഹാളിലുമൊക്കെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ബാഹുല്യം ആണ് . എന്റെ അമ്മയും അഞ്ജുവുമൊക്കെ ഞങ്ങൾ കേറി ചെല്ലുമ്പോൾ ഹാളിൽ തന്നെയുണ്ട് . ഡൈനിങ് ടേബിളിനടുത്തുള്ള സോഫ സെറ്റിയിൽ ബോറടിച്ചു ഇരുന്നു
💬 Comments
View all comments