Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 15 [Sagar Kottapuram]
മൊബൈലും നോക്കി ഇരിപ്പാണ് എന്റെ അനിയത്തി , ഒപ്പം അമ്മയും ഇരിപ്പുണ്ട് ! ഞങ്ങളെ കണ്ടതും അവർ അടുത്തേക്ക് വന്നു . അതോടെ ഒരു കമ്പനി കിട്ടിയ ആശ്വാസത്തിൽ അഞ്ജു മഞ്ജുസിനൊപ്പം കൂടി .
"വല്യമ്മാമ വന്നില്ലേ ? പുറത്തൊന്നും കണ്ടില്ലല്ലോ ?" കൃഷ്‌ണൻ മാമയുടെ കാര്യം ഓർത്തു ഞാൻ അമ്മയോടായി തിരക്കി .
"ആഹ് ..ചടങ്ങൊക്കെ തുടങ്ങാൻ പതിനൊന്നു മണി ആവില്ലേ ? അതിനു മുൻപ് എത്തിക്കോളും ..ഇപ്പൊ ഒൻപതു ആയല്ലേ ഉള്ളു" ഹാളിൽ ഉള്ള ക്ളോക്കിലേക്ക് നോക്കി അമ്മ പതിയെ പറഞ്ഞു .
ആ സമയത്തു അഞ്ജുവും മഞ്ജുസും കൂടി എന്തൊക്കെയോ അടക്കം പറയുന്നുണ്ട് . ശേഷം അവര് നേരെ ഒരു റൂമിനകത്തേക്ക് കയറി പോയി . അതിനുള്ളിൽ ആണ് ഭാവി വധുവിനെ മേക്കപ്പ് ഇട്ടു ഒരുക്കുന്നത് . മഞ്ജു ആ റൂമിനുള്ളിലേക്ക് കയറിയപ്പോൾ തന്നെ ശബ്ദം ഉയർന്നു ..അവളുടെ കസിൻസും കൂട്ടുകാരികളുമൊക്കെ ആ കൂട്ടത്തിൽ ഉണ്ടെന്നു അതോടെ എനിക്ക് ബോധ്യം ആയി .
അതോടെ ഞാൻ പിൻവലിഞ്ഞു . പെണ്ണുങ്ങളുടെ ഇടയിൽ അങ്ങനെ ഒറ്റയ്ക്ക് നിൽക്കുന്നത് ബോറൻ പരിപാടി ആണ് . അതുകൊണ്ട് ഞാൻ നേരെ പുറത്തിറങ്ങി മഞ്ജുസിന്റെ അച്ഛന്റെ അടുത്തേക്കായി ചെന്നു . പിന്നെ പുള്ളിയോടൊപ്പം നിന്നു വരുന്ന ആളുകളെ പരിചയപ്പെടുകയും സ്വീകരിക്കുകയുമൊക്കെ ചെയ്തു . എന്നെ അറിയാത്തവർക്ക് പുള്ളിക്കാരൻ "മരുമകൻ" ആണെന്ന് പറഞ്ഞു സ്വയം പരിചയപെടുത്തുന്നുമുണ്ട് . മഞ്ജുവിന്റെ ചെറിയച്ഛന്മാരും അധികം കഴിയാതെ എത്തി . പിന്നെ പിന്നെ ആളുകളുടെ എണ്ണം കൂടി വന്നു . കുറച്ചു കഴിഞ്ഞതും കൃഷ്ണൻ
💬 Comments
View all comments