0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 15 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.4K

തന്നെ ഉണ്ടായിരുന്നു . കല്യാണം കഴിഞ്ഞ സമയത്തു വീട്ടിൽ ഇടാൻ വാങ്ങിയ എന്റെ തന്നെ വസ്ത്രങ്ങളാണ് അതിൽ , കൂട്ടത്തിൽ മഞ്ജുസിന്റെ ഒരു ലോഡ് വേറെയും ഉണ്ട് !

എന്തായാലും ഒന്ന് ഫ്രഷ് ആയി മുണ്ടും ഷർട്ടും എടുത്തിട്ട് ഞാൻ തിരികെ ഉമ്മറത്തെത്തി . മഞ്ജുസിന്റെ മുത്തശ്ശി ആ സമയം ചാര് കസേരയിൽ കിടന്നു ഭാഗവതം വായിക്കുകയാണ് . ആള് ഇച്ചിരി കൂടിയ ഭക്തയാണ് !

പുള്ളിക്കാരി പിറുപിറുക്കുന്നത് നോക്കി ഞാൻ മുറ്റത്തേക്കിറങ്ങി . പൂഴിമണ്ണ് നിറഞ്ഞ മുറ്റത്തു പതിയെ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു ആ സായം സന്ധ്യ ആസ്വദിച്ചു .ഒപ്പം ഇരുട്ടും കൂടി കൂടി വന്നു . പൂമുഖത്തെ വെളിച്ചതോടൊപ്പം അകത്തളങ്ങളിലും വെളിച്ചം പരന്നു. മഞ്ജുസിന്റെ അമ്മ ഹാളിലെ വെളിച്ചം തെളിയിച്ചുകൊണ്ട് ചായയും ഒരു പ്ളേറ്റിൽ ഉണ്ണിയപ്പവും ആയി പൂമുഖത്തേക്കെത്തി .

"വാ മോനെ ...എന്താ അവിടെ നിക്കുന്നെ " മുറ്റത്തിറങ്ങി കാറ്റ് കൊള്ളുന്ന എന്നോടായി മഞ്ജുസിന്റെ അമ്മ വിളിച്ചു ചോദിച്ചു .

"ഏയ് ഒന്നുമില്ല..ചുമ്മാ " ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് തിരിച്ചു നടന്നു . ചെരിപ്പഴിച്ചിട്ടു കാലുകൾ ഒന്ന് കുടഞ്ഞു വീണ്ടും ഞാൻ ഉമ്മറത്തേക്ക് കയറി .

"ഇതെന്താ ഞങ്ങള് വരുന്നുണ്ടെന്നു അറിഞ്ഞപ്പോ ഉണ്ടാക്കിയതാണോ ? നല്ല ചൂട് ഉണ്ടല്ലോ " ഞാൻ സംശയത്തോടെ അമ്മയേം മുത്തശ്ശിയേയും നോക്കി ഉണ്ണിയപ്പം എടുത്തു കയ്യിൽ പിടിച്ചു .

"ആഹ്...മഞ്ജു മോൾക്ക് വല്യ ഇഷ്ടാ ..എപ്പോഴും ഉണ്ടാക്കാൻ പറയും " അമ്മ ചിരിയോടെ പറഞ്ഞു എന്നോട് കഴിക്കാൻ ആവശ്യപ്പെട്ടു .

ഞാൻ പിന്നെ ഒന്നും

💬 Comments

View all comments