0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 15 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 916

മഞ്ജുസിന്റെ അച്ഛനെ കണ്ടതും എന്റെ അമ്മയും അഞ്ജുവും ഒന്നെഴുനേറ്റു പുഞ്ചിരിച്ചു . അങ്ങേരു തിരിച്ചും !

"പിന്നെ എപ്പോ വന്നു ?" "സുഖമല്ലേ മോളെ ?" എന്നുള്ള ക്ളീഷേ ചോദ്യങ്ങൾ അഞ്ജുവിനോടും അമ്മയോടുമായി തിരക്കി ..അതിനുള്ള പതിവ് മറുപടികൾ !

അതിനു ശേഷം അഞ്ജു ഹാളിൽ നിന്നും പുറത്തേക്കിറങ്ങി പൂമുഖത്തേക്ക് നടന്നു , അവൾക്കൊപ്പം ഞാനും പുറത്തിറങ്ങി . ഹാളിൽ ആകെ കലപില സംസാരം ആണ് . മഞ്ജുസിന്റെ അച്ഛനും ആ സഭയിൽ പങ്കെടുക്കുന്നുണ്ട് .

"നിങ്ങൾ എപ്പോ എത്തിയെടി ?" അഞ്ജുവിനൊപ്പം നടന്നു കൊണ്ട് ഞാൻ പയ്യെ തിരക്കി .

"ഒരു പത്ത് മിനുട്ട് ആയതേയുള്ളു ..നീ എപ്പോഴ എത്തിയത് ?" അവളെന്നെ നോക്കി ഗൗരവത്തിൽ ചോദിച്ചു .

"ഞാൻ കുറച്ചായി.ഒറ്റക്കിരുന്നു ബോറടിച്ചു ഒരുവിധം ആയി , പിന്നെ അങ്ങേരുടെ കൂടെ പുറത്തൊക്കെ ഒന്ന് പോയി . കുറേ കിളവന്മാരുടെ കൂടെ അമ്പലപറമ്പിൽ ആയിരുന്നു ഇതുവരെ " ഞാൻ ശബ്ദം താഴ്ത്തി ചിരിയോടെ പറഞ്ഞു .

"മ്മ് ..." അവൾ മൂളികൊണ്ട് മഞ്ജുവിന്റെ വീട് ഒന്ന് അടിമുടി നോക്കി .കല്യാണത്തിന്റെ അന്ന് കണ്ടതിൽ പിന്നെ അഞ്ജുവും ആദ്യായിട്ടാണ് മഞ്ജുസിന്റെ വീട്ടിൽ എത്തുന്നത് . അങ്ങനെ നോക്കികൊണ്ട് ഞാനും അവളും ഉമ്മറത്തെ തിണ്ണയിലേക്കിരുന്നു .

"അവൾ എവിടെ പോയി ? ഇവിടെ ഒന്നും കാണാനില്ലല്ലോ ?" മഞ്ജുസിനെ കാണാത്തതുകൊണ്ട് ഞാൻ അഞ്ജുവിനോടായി പയ്യെ ചോദിച്ചു .

"ചേച്ചി കുളിക്കാനോ മറ്റോ പോയതാ ..മുകളിലേക്ക് കേറി പോകുന്നത് കണ്ടു . നിങ്ങടെ മുറി മുകളിൽ ആണോ ?" അവൾ ചിരിയോടെ പറഞ്ഞു എന്നെ ചോദ്യ ഭാവത്തിൽ നോക്കി .

"ആഹ്..എന്തായാലും ഞാൻ ഒന്ന് പോയി നോക്കട്ടെ " ഞാൻ അഞ്ജുവിനെ നോക്കി കണ്ണിറുക്കി തിണ്ണയിൽ നിന്നും എഴുനേറ്റു .

"മ്മ്... കല്യാണം കഴിഞ്ഞേൽ പിന്നെ അമ്മേം പെങ്ങളേം ഒന്നും വേണ്ട, അല്ലെ മോനെ ? " അഞ്ജു എന്നെ കളിയാക്കുന്ന പോലെ ശബ്ദം താഴ്ത്തി ചോദിച്ചു .

"ഒന്ന് പോടീ ..." അവളുടെ കളിയാക്കൽ ചിരിയോടെ തള്ളിക്കളഞ്ഞു ഞാൻ ഹാളിലേക്ക് കടന്നു . അവിടെ എല്ലാവരും സംസാരിച്ചിരിപ്പുണ്ട് . ഞാൻ അവരെയെല്ലാം നോക്കി ചിരിച്ചു കാണിച്ചു . പിന്നെ നേരെ ഗോവണി കയറി . ഞാൻ കയറി പോകുമെന്നത് എല്ലാരും ചിരിയോടെ നോക്കുന്നുണ്ട് . ഭാര്യയെ കാണാൻ എനിക്ക് ആക്രാന്തം മൂത്തിട്ടു ആണെന്ന്

💬 Comments

View all comments