Chapter Title : രുദ്രപ്രതാപം 10 [Jhon Clinton]
മായയും വിട്ടുകൊടുത്തില്ല.
“അയ്യോ… ഞാൻ വെറുതെ—”
“വെറുതെ ആണോ?” ദിവ്യ ഒന്ന് ബ്രേക്ക് അടിച്ചപോലെ ശബ്ദം ഉയർത്തി. “ഡോക്ടർ സംസാരിക്കുമ്പോ പോലും നീ അവരുടെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നു!”
“അതെ!” മായ ഉടനെ കൂട്ടിച്ചേർത്തു. “അതും പോരാതെ നമ്പറും വാങ്ങി!”
ഞാൻ ഒന്ന് ചുമച്ചു.
“അത്… ഇനി മൂക്കിൽ നിന്ന് വീണ്ടും ചോര വന്നാൽ വിളിക്കാനല്ലേ…”
എന്റെ ആ മുടന്തൻ ന്യായം കേട്ടതും രണ്ടുപേരും ഒരുമിച്ച് എന്നെ നോക്കി. ആ നോട്ടത്തിൽ തന്നെ എല്ലാം ഉണ്ടായിരുന്നു.
‘ഇനി ഒരക്ഷരം കൂടി മിണ്ടിയാൽ നിന്നെ ഞങ്ങൾ കൊല്ലും’ എന്ന ലെവൽ നോട്ടം.
ഞാൻ പതുക്കെ തൊണ്ടയിൽ വെള്ളമിറക്കി.
“അല്ല… ഡോക്ടർ തന്നെയല്ലേ പറഞ്ഞത് എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാൻ…” ഞാൻ വീണ്ടും രക്ഷപ്പെടാൻ ശ്രമിച്ചു.
“ഹും…” ദിവ്യ പുച്ഛത്തോടെ ഒന്ന് മൂളി.
“അഞ്ചു ഡോക്ടർ ആണോ പേര് സേവ് ചെയ്യേണ്ടത്?” മായ കണ്ണ് ചുരുട്ടി ചോദിച്ചു.
അത് കേട്ടതും എനിക്ക് ചെറുതായി ചിരി വന്നു. പക്ഷേ ആ ചിരി പുറത്തുവന്നാൽ സ്ഥിതി കൂടുതൽ മോശമാകും എന്ന് മനസ്സിലായതുകൊണ്ട് ഞാൻ വേഗം മുഖം തിരിച്ചു.
“ഞാൻ ക്ഷീണിച്ചിരിക്കുന്നു…” എന്ന് പറഞ്ഞ് നൈസായി സീറ്റിലേക്ക് ചാരിക്കിടന്നു. ശേഷം വിൻഡോയുടെ ഭാഗത്തേക്ക് മുഖം തിരിച്ച് കണ്ണുകൾ അടച്ചു. റസ്റ്റ് എടുക്കുന്ന പോലെ അഭിനയിച്ചു.
പക്ഷേ കണ്ണുകൾ അടച്ചിട്ടും എനിക്ക് വ്യക്തമായി മനസ്സിലാകുന്നുണ്ടായിരുന്നു — രണ്ടുപേരുടെയും നോട്ടം ഇപ്പോഴും എന്റെ മേലാണ്.
“നാടകം…” ദിവ്യ പതുക്കെ പിറുപിറുത്തു.
“ഫുൾ നാടകം,” മായയും ചേർത്തു.
ഞാൻ ഒന്നും കേൾക്കാത്തപോലെ അനങ്ങാതെ കിടന്നു.
അതിന് ശേഷം വീട്ടിൽ
💬 Comments
View all comments