Chapter Title : രുദ്രപ്രതാപം 10 [Jhon Clinton]
എത്തുന്നതുവരെ കാറിനുള്ളിൽ ആരും ഒന്നും മിണ്ടിയില്ല. കേട്ടത് എഞ്ചിന്റെ ശബ്ദവും ഇടയ്ക്ക് ദിവ്യ ദേഷ്യത്തിൽ ഗിയർ മാറ്റുന്ന ശബ്ദവും മാത്രം.
വീട്ടിൽ എത്തിയ ഉടനെ തന്നെ ലക്ഷ്മി അമ്മ ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു. കൂടെ മീനുകുട്ടിയും ഉണ്ടായിരുന്നു.
രണ്ടുപേരുടെയും മുഖത്ത് നല്ല വേവലാതി ഉണ്ട്. ഞങ്ങൾ കാർ നിർത്തും മുൻപേ തന്നെ അവർ ഗേറ്റിനരികിൽ കാത്തുനിന്നതുപോലെ തോന്നി.
“എങ്ങനെയുണ്ട് മോനെ ഇപ്പൊ…?”
ലക്ഷ്മി അമ്മ പെട്ടെന്ന് എന്റെ അടുത്തേക്ക് വന്ന് ചോദിച്ചു. ഞാൻ കാറിൽ നിന്ന് ഇറങ്ങാൻ നോക്കിയതും അവർ നേരെ എന്റെ കൈ പിടിച്ചു. ചിലപ്പോ ഞാൻ ഇനിയും കുഴഞ്ഞു വീഴും എന്ന പേടിയായിരിക്കാം.
“അയ്യോ… എനിക്കൊന്നും ഇല്ല ലക്ഷ്മി അമ്മേ…” ഞാൻ ചിരിക്കാനായി ശ്രമിച്ചു. “ഞാൻ ഒക്കെ ആണ്.”
പക്ഷേ അവർ അത് കേട്ട ഭാവം പോലും കാണിച്ചില്ല.
“പതുക്കെ ഇറങ്ങ്… ശ്രദ്ധിക്കണം…”
എന്നെ ചെറിയ കുട്ടിയെ പോലെ പിടിച്ചു കൊണ്ടാണ് അവർ വീട്ടിലേക്കു നടത്തിയത്.
ആ നിമിഷം അവരുടെ മുഖത്തെ സ്നേഹവും കരുതലും കണ്ടപ്പോൾ എനിക്ക് തന്നെ എന്നോട് അസൂയ തോന്നി.
‘ഞാൻ എത്ര ഭാഗ്യവാനാണ്…’
സ്വന്തം രക്തബന്ധമില്ലെങ്കിലും, എന്നെ ഇങ്ങനെ സ്നേഹിക്കുന്ന ആളുകൾ ചുറ്റുമുണ്ടെന്ന ബോധം ഉള്ളിൽ എന്തോ ചൂട് പകരുന്ന പോലെ തോന്നി.
അപ്പോഴാണ് പിറകിൽ നിന്ന് ദിവ്യയുടെ ശബ്ദം പൊങ്ങിയത്.
“നല്ല രണ്ടു അടിയുടെ പ്രശ്നം മാത്രമേ ഉള്ളു… അല്ലാതെ വേറെ കുഴപ്പമൊന്നുമില്ല.”
ആ ശബ്ദത്തിൽ ഇപ്പോഴും നല്ല ദേഷ്യം ഉണ്ടായിരുന്നു.
ഞാനും ലക്ഷ്മി അമ്മയും ഒരേ സമയം അവളെ നോക്കി.
അവളുടെ മുഖത്ത് ഇപ്പോഴും ആ
💬 Comments
View all comments