0%

Chapter Title : രുദ്രപ്രതാപം 10 [Jhon Clinton]

Author : Jhon Clinton Read All Parts 49.4K

കടിച്ചു പിടിച്ച എക്സ്പ്രഷൻ തന്നെ. കൈകൾ നെഞ്ചിൽ കൂട്ടിക്കെട്ടി നിൽക്കുന്നു. മായയും അവളുടെ അടുത്ത് അതേ ഭാവത്തിൽ.

ലക്ഷ്മി അമ്മ കണ്ണുകൊണ്ട് എന്നോട് ‘എന്താ സംഭവം?’ എന്ന പോലെ ചോദിച്ചു.

ഞാൻ ഉടനെ ‘ഒന്നുമില്ല’ എന്ന രീതിയിൽ തലകുലുക്കി കാണിച്ചു.

അത് കണ്ടിട്ടും ദിവ്യ എന്നെ ഒന്ന് കൂർപ്പിച്ചു നോക്കി.

“അവളെന്തിനാ ഇങ്ങനെ ചൂടായി നിൽക്കുന്നെ?” ലക്ഷ്മി അമ്മ പതുക്കെ ചോദിച്ചു.

“അതൊ… ചെറിയ misunderstanding…” ഞാൻ നൈസായി ഒഴിഞ്ഞു മാറി.

“ചെറിയതോ?” ദിവ്യ പിന്നിൽ നിന്ന് പിറുപിറുത്തു.

ഞാൻ അത് കേൾക്കാത്തപോലെ നേരെ നടന്നു.

അവർ എന്നെ കൊണ്ടു വീട്ടിനകത്ത് കയറ്റി ഡൈനിംഗ് ടേബിളിൽ ഇരുത്തി.

“ഇവിടെ ഇരിക്ക്. ഞാൻ എന്തെങ്കിലും കഴിക്കാൻ എടുക്കാം,” എന്ന് പറഞ്ഞ് ലക്ഷ്മി അമ്മ അടുക്കളയിലേക്ക് പോയി.

അതുവരെ മീനുകുട്ടി ചാടി വന്ന് എന്റെ അടുത്തുള്ള ചെയറിൽ ഇരുന്നു.

“അഭിയേട്ടാ… ഇപ്പോൾ ശരിക്കും ഒക്കെയാണോ?” അവൾ പതുക്കെ ചോദിച്ചു.

ഞാൻ അവളുടെ കവിളിൽ ഒന്ന് പിടിച്ചു വലിച്ചു.
“ഒക്കെയാ മീനുകുട്ടി…”

അവൾ ചെറുതായി ചിരിച്ചു.

പക്ഷേ എന്റെ മുന്നിൽ ഇരുന്ന മായയുടെയും ദിവ്യയുടെയും മുഖം കണ്ടപ്പോൾ ആ ചിരി പതുക്കെ മങ്ങി.

രണ്ടുപേരും എന്റെ ഓപ്പോസിറ്റായി ഇരിക്കുകയാണ്. ഇപ്പോഴും മുഖത്ത് ആ ദേഷ്യം മുഴുവൻ ഉണ്ട്.

മായ മേശയിൽ വിരലുകൾ കൊണ്ട് ടക് ടക് എന്ന് അടിക്കുന്നു. ദിവ്യ ആണെങ്കിൽ എന്നെ തന്നെ നോക്കി ഇരിക്കുന്നു.

ആ നോട്ടം കണ്ടപ്പോൾ എനിക്ക് സത്യത്തിൽ തോന്നി —

‘രണ്ടും കൂടി ഇപ്പൊ എന്നെ കടിച്ചു തിന്നോ…’

അങ്ങനെ ഓരോന്നും ആലോചിച്ച് ഇരിക്കുമ്പോഴാണ്

💬 Comments

View all comments