0%

Chapter Title : രുദ്രപ്രതാപം 10 [Jhon Clinton]

Author : Jhon Clinton Read All Parts 49.4K

ലക്ഷ്മി അമ്മ അടുക്കളയിൽ നിന്ന് കഞ്ഞിയുമായി വന്നത്. ചൂട് പൊങ്ങുന്ന ഒരു സ്റ്റീൽ പാത്രം… കൂടെ ചെറിയൊരു കപ്പിൽ ചമ്മന്തിയും.

“ആദ്യം ഇത് കുടിക്ക്,” അവർ എന്റെ മുന്നിൽ വച്ചുകൊണ്ട് പറഞ്ഞു. “മരുന്ന് കഴിക്കണ്ടേ പിന്നെ.”

ഞാൻ അനുസരണയോടെ തലകുലുക്കി. ശരിക്കും അപ്പോഴാണ് എനിക്ക് നല്ല വിശപ്പുണ്ടെന്ന് മനസ്സിലായത്.

ലക്ഷ്മി അമ്മ എന്റെ സൈഡിലുള്ള കസേരയിൽ വന്ന് ഇരുന്നു. അതിന് ശേഷം തുടങ്ങി ചോദ്യം ചെയ്യൽ.

“ഇപ്പൊ തലകറക്കം ഉണ്ടോ?”

“ഇല്ല…” ഞാൻ കഞ്ഞി കുടിച്ചുകൊണ്ട് മറുപടി പറഞ്ഞു.

“തലവേദന?”

“കുറവുണ്ട്…”

“കണ്ണ് മങ്ങുന്നുണ്ടോ?”

“അയ്യോ ഇല്ല അമ്മേ…”

ഞാൻ ഓരോ മറുപടിയും പറഞ്ഞുകൊണ്ടിരിക്കുമ്പോൾ മുന്നിൽ ഇരുന്ന മായയും ദിവ്യയും ഇടയ്ക്കിടയ്ക്ക് അർത്ഥം വെച്ച കുത്തുവാക്കുകൾ എറിഞ്ഞുകൊണ്ടിരുന്നു.

“കണ്ണ് മങ്ങില്ല… ഡോക്ടറെ നല്ല ക്ലാരിറ്റിയോടെ കണ്ടല്ലോ,” മായ പതുക്കെ പറഞ്ഞു.

“അതെ,” ദിവ്യ ഉടനെ കൂട്ടിച്ചേർത്തു. “നമ്പർ വരെ കണ്ടുപിടിച്ചു സേവ് ചെയ്ത ആളല്ലേ.”

ഞാൻ അവരെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചെങ്കിലും രണ്ടുപേരുടെയും മുഖം കണ്ടപ്പോൾ ആ ശ്രമം അവിടെ വെച്ച് ഉപേക്ഷിച്ചു.

ഞാൻ കഞ്ഞി മാത്രം കുടിക്കുന്നത് കണ്ട ലക്ഷ്മി അമ്മ ചമ്മന്തി എടുത്ത് എന്റെ പാത്രത്തിലേക്ക് ഇട്ടു.

“ഇതും കൂട്ടി കഴിക്ക് മോനെ…”

പിന്നെ ഞാൻ വീണ്ടും കഞ്ഞി കുടിക്കാൻ തുടങ്ങിയപ്പോ, അവർ സ്വന്തം കൈകൊണ്ട് കുറച്ച് ചമ്മന്തി എടുത്ത് നേരെ എന്റെ വായിലേക്ക് വെച്ചു തന്നു.

ആ വിരലുകൾ എന്റെ നാവിൽ തട്ടിയ നിമിഷം… ഞാൻ ഒരു സെക്കന്റേക്ക് സ്റ്റക്ക് ആയപോലെ തോന്നി.

രണ്ട് സെക്കന്റ് പോലും ആയിരുന്നില്ല ആ സ്പർശം.

💬 Comments

View all comments