Chapter Title : രുദ്രപ്രതാപം 10 [Jhon Clinton]
അത് ഫോണിൽ സേവ് ചെയ്തു.
“അഞ്ചു ഡോക്ടർ ❤️”
അങ്ങനെ സേവ് ചെയ്തതും എന്റെ രണ്ട് വശത്തുനിന്നും വന്ന നോട്ടം കണ്ടപ്പോൾ തന്നെ കാര്യത്തിന്റെ ഗുരുത്വം എനിക്ക് മനസ്സിലായി.
മായ എന്നെ കണ്ണുരുട്ടി നോക്കുന്നു. ദിവ്യയുടെ മുഖം ആണെങ്കിൽ നേരെ പൊട്ടിത്തെറിക്കാൻ പോകുന്ന പോലെ.
“അഞ്ചു ഡോക്ടറോ…?” ദിവ്യ പതുക്കെ ചോദിച്ചു.
“അത്… ചെറിയ പേരല്ലേ…” ഞാൻ ഒന്ന് ചിരിച്ചു.
“വീട്ടിൽ ചെല്ലട്ടെ…വലുതാക്കി തരാം” മായ പതുക്കെ പറഞ്ഞു.
അവരുടെ മുഖം കണ്ടപ്പോൾ ഇനി കൂടുതൽ സംസാരിച്ചാൽ അപകടമെന്ന് മനസ്സിലാക്കി ഞാൻ വേഗം പുറത്തേക്ക് നടന്നു.
അവിടുന്ന് അടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്നും വാങ്ങി ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.
കാർ ഓടിച്ചത് ദിവ്യ ആയിരുന്നു.
പക്ഷേ സ്റ്റിയറിംഗ് പിടിച്ച് മുന്നോട്ട് നോക്കി ഇരിക്കുന്ന അവളുടെ മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി — ഇപ്പോഴും അവളുടെ ദേഷ്യം തീർന്നിട്ടില്ല.
മായയുടെ മുഖവും അതുപോലെ തന്നെ ആയിരുന്നു. രണ്ടുപേരും കടുന്നല്ല് കടിച്ചപോലെ മുഖം വീർപ്പിച്ച് ഇരിക്കുന്നു.
കാറിനുള്ളിൽ ഒരു തണുത്ത നിശബ്ദത. ദിവ്യ സ്റ്റിയറിംഗിൽ പിടിച്ചിരിക്കുന്ന കൈകൾ പോലും ദേഷ്യത്തിൽ മുറുകിയിട്ടുണ്ട്. മായ സൈഡിൽ കൈകൾ കൂട്ടിക്കെട്ടി പുറത്തേക്ക് നോക്കി ഇരിക്കുമ്പോഴും ഇടയ്ക്കിടയ്ക്ക് എന്നെ കൂർപ്പിച്ച് നോക്കുന്നുണ്ടായിരുന്നു.
അവസാനം ആ നിശബ്ദത സഹിക്കാനാകാതെ ഞാൻ തന്നെ ചോദിച്ചു.
“ഇതിനിപ്പോ ഇവിടെ എന്താ ഉണ്ടായേ…?”
ശരിക്കും ഒന്നും അറിയാത്ത പോലെ ഞാൻ മുഖം വെച്ച് ചോദിച്ചതും, അത് കേൾക്കാൻ കാത്തിരുന്ന പോലെ രണ്ടുപേരും ഒരുമിച്ച് പൊട്ടിത്തെറിച്ചു.
“നിനക്ക് ഒന്നും അറിയില്ലല്ലോ!” ദിവ്യ ദേഷ്യത്തിൽ പറഞ്ഞു.
“ഡോക്ടറെ വായിനോക്കിയതൊന്നും ഞങ്ങൾ കണ്ടില്ലല്ലേ?”
💬 Comments
View all comments