0%

Chapter Title : രുദ്രപ്രതാപം 10 [Jhon Clinton]

Author : Jhon Clinton Read All Parts 49.4K

തോന്നി.

ഞാൻ പതുക്കെ പിന്നിലേക്ക് നീങ്ങി. പക്ഷേ കാലുകൾക്ക് ഭാരം കൂടിയപോലെ. ഓടണം എന്ന് മനസ്സ് പറയുന്നുണ്ടെങ്കിലും ശരീരം അനങ്ങാൻ വിസമ്മതിക്കുന്നതുപോലെ.

അപ്പോഴാണ്…

“രുദ്ര…”

പുറകിൽ നിന്ന് ആ ശബ്ദം വീണ്ടും കേട്ട നിമിഷം എന്റെ ശരീരം മുഴുവൻ ഒരൊറ്റ വിറയൽ പടർന്നു.

ആ ശബ്ദം…

മുമ്പ് ഇവിടെ വന്നപ്പോൾ ഞാൻ കേട്ട അതേ ശബ്ദം. അതേ കനം. അതേ തണുപ്പ്. മനുഷ്യന്റെ ശബ്ദമാണെങ്കിലും അതിനുള്ളിൽ എന്തോ അസ്വാഭാവികമായ ഒന്നിന്റെ പ്രതിധ്വനി ഉണ്ടായിരുന്നു.

എന്റെ ശ്വാസം ഒരു നിമിഷം നിലച്ചു.

കഴുത്ത് വരണ്ടുപോയി. ഹൃദയമിടിപ്പ് അത്ര ശക്തമായി ഉയർന്നു, അത് പുറത്തേക്കു കേൾക്കുമോ എന്ന് വരെ എനിക്ക് തോന്നി.

കാറ്റ് പെട്ടെന്ന് നിശ്ചലമായി. വയലിലൂടെ ഒഴുകിക്കൊണ്ടിരുന്ന ആ പുല്ലുകളുടെ ശബ്ദം പോലും ഒരു നിമിഷം കൊണ്ട് ഇല്ലാതായി.

ചുറ്റും ഭയപ്പെടുത്തുന്ന നിശബ്ദത മാത്രം.

“രുദ്ര…”

ഈ തവണ ആ ശബ്ദം കുറച്ചുകൂടി അടുത്ത് നിന്ന് വന്നു.

എന്റെ വിരലുകൾ ചെറുതായി വിറക്കാൻ തുടങ്ങി. തിരിഞ്ഞു നോക്കണം എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു… പക്ഷേ അതിനൊപ്പം തന്നെ നോക്കരുത് എന്ന് ഉള്ളിലെ മറ്റൊരശബ്ദം മുന്നറിയിപ്പും നൽകുന്നുണ്ടായിരുന്നു.

ഞാൻ പതുക്കെ തൊണ്ടയിൽ വെള്ളമിറക്കി.

ശേഷം ധൈര്യം സംഭരിച്ച് വളരെ പതിയെ പുറകിലേക്ക് തിരിഞ്ഞു.

ആകാശത്തു നിന്നുള്ള ആ വെള്ളിനിറ വെളിച്ചം നേരെ അവിടേക്ക് വീഴുന്നുണ്ടായിരുന്നു.

ആ വെളിച്ചത്തിനിടയിൽ… ഒരാൾ നിൽക്കുന്നു.

ഒരു മനുഷ്യ രൂപം. പക്ഷേ സാധാരണ മനുഷ്യനല്ല.

ശരീരത്തിൽ പഴയകാല പോരാളികൾ ധരിക്കുന്നതുപോലൊരു പടച്ചട്ട. ഇരുമ്പുകൊണ്ട് തീർത്തതുപോലെ തോന്നുന്ന ആ കവചത്തിന്റെ പല ഭാഗങ്ങളും പൊട്ടിയും ചീർന്നും കിടക്കുന്നു. അതിന്

💬 Comments

View all comments