0%

Chapter Title : രുദ്രപ്രതാപം 10 [Jhon Clinton]

Author : Jhon Clinton Read All Parts 49.4K

മുകളിലൊക്കെയും ഉണങ്ങിത്തുടങ്ങിയ രക്തത്തിന്റെ കറകൾ. ചില ഭാഗങ്ങളിൽ ഇപ്പോഴും പുതുതായി ഒഴുകുന്ന ചുവപ്പ്.

അവന്റെ ദേഹം മുഴുവൻ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. കൈകളിൽ നിന്നും കവചത്തിന്റെ വക്കുകളിൽ നിന്നും രക്തത്തുള്ളികൾ താഴേക്ക് വീണ് മണ്ണിലേക്ക് ഇറ്റു വീഴുന്നുണ്ടായിരുന്നു.

ആ കാഴ്ച മാത്രം മതി ആരുടേയും നെഞ്ച് മരവിപ്പിക്കാൻ.

പക്ഷേ… അതിലുമധികം ഭയപ്പെടുത്തിയത് മറ്റൊന്നായിരുന്നു.

അവന്റെ മുഖം.

എത്ര നോക്കിയിട്ടും അത് എനിക്ക് വ്യക്തമായി കാണാൻ പറ്റുന്നില്ല. കണ്ണിന് മുന്നിൽ പുകപടലം കിടക്കുന്നതുപോലെ… അല്ലെങ്കിൽ എന്തോ അദൃശ്യമായ ഒരു ശക്തി അവന്റെ മുഖം എന്നിൽ നിന്ന് മറച്ചു പിടിക്കുന്നതുപോലെ.

ഞാൻ കണ്ണുകൾ ചിമ്മി വീണ്ടും നോക്കി.

ഇല്ല… ഇപ്പോഴും വ്യക്തമായില്ല.

പക്ഷേ ആ കണ്ണുകൾ—

അവ മാത്രം അസ്വാഭാവികമായി തെളിഞ്ഞു നിന്നു.

ആഴമുള്ള നീല നിറം. മനുഷ്യന്റെ കണ്ണുകളെക്കാൾ ഭയപ്പെടുത്തുന്ന തിളക്കം അതിനുണ്ടായിരുന്നു. ഇരുട്ടിനുള്ളിൽ രണ്ട് നീല അഗ്നിക്കനൽ കത്തുന്നപോലെ.

ആ കണ്ണുകൾ നേരെ എന്നിലേക്കായിരുന്നു.

ഒരു നിമിഷം പോലും അവൻ ഇമ വെട്ടിയില്ല.

എന്റെ ശരീരം മുഴുവൻ തണുത്തുപോയി. കാലുകൾ മണ്ണിൽ ഉറച്ചുപോയതുപോലെ അനങ്ങുന്നില്ല.

കാറ്റ് വീണ്ടും ശക്തമായി വീശി. വയലിലെ പുല്ലുകൾ ഒരുമിച്ച് ആടിയെങ്കിലും… അവന്റെ ശരീരം മാത്രം നിശ്ചലമായിരുന്നു.

“രുദ്ര…”

അവൻ വീണ്ടും എന്നെ വിളിച്ചു.

ആ ശബ്ദം കേട്ട നിമിഷം എന്റെ തലക്കുള്ളിൽ എന്തോ മിന്നിത്തെറിച്ച പോലെ വേദന പാഞ്ഞു. ചില നിമിഷങ്ങൾ… പരിചയമില്ലാത്ത ദൃശ്യങ്ങൾ എന്റെ മനസ്സിലൂടെ മിന്നിപ്പോയി.

രക്തം.
യുദ്ധഭൂമി.
തീ.
അലർച്ചകൾ.

പിന്നെ വീണ്ടും ആ നീല കണ്ണുകൾ.

ഞാൻ അറിയാതെ ഒരു പടി പിന്നിലേക്ക് നീങ്ങി.

“നമുക്ക്

💬 Comments

View all comments