0%

Chapter Title : രുദ്രപ്രതാപം 10 [Jhon Clinton]

Author : Jhon Clinton Read All Parts 49.4K

ചെറു പുഞ്ചിരിയോടെ അവൾ ചോദിച്ചപ്പോൾ, എന്റെ അടുത്ത് നിന്നിരുന്ന ദിവ്യ ഉടനെ എന്നെ ചൂണ്ടിക്കാട്ടി.

“ഡോക്ടറെ… ഇവനാണ്.”

അവൾ എന്നെ ഒന്ന് മുഴുവൻ നോക്കി. ആ നോട്ടത്തിൽ തന്നെ ഒരു ഡോക്ടറുടെ ശ്രദ്ധയും… എന്തോ ചെറിയൊരു കൗതുകവും ഉണ്ടെന്നു എനിക്ക് തോന്നി.

അങ്ങനെ പരിശോധന ഒക്കെ തുടങ്ങി.

ഡോക്ടർ ഓരോ കാര്യവും ചോദിച്ചുകൊണ്ട് എന്നെ ചെക്ക് ചെയ്യുമ്പോഴും, എന്റെ ശ്രദ്ധ പകുതിയോളം അവരുടെ മുഖത്തായിരുന്നു. സ്റ്റെതസ്കോപ്പ് കഴുത്തിൽ ഇട്ട് കുറച്ച് ഗൗരവത്തോടെ സംസാരിക്കുമ്പോഴും ആ മുഖത്തിന് ഒരു പ്രത്യേക ആകർഷണം ഉണ്ടായിരുന്നു. സംസാരിക്കുന്ന സമയത്ത് ചെറുതായി നെറ്റി ചുളിക്കുന്നത് പോലും കാണാൻ ഭംഗിയായിരുന്നു.

“കണ്ണിലോട്ട് നോക്കൂ…”

അവർ ടോർച്ച് വെച്ച് പരിശോധിക്കുമ്പോൾ ഞാൻ അനുസരണയോടെ നോക്കിയെങ്കിലും, ഇടയ്ക്കിടയ്ക്ക് എന്റെ കണ്ണുകൾ അവരുടെ സൗന്ദര്യത്തെ ഒളിഞ്ഞ് നോക്കി കൊണ്ടേയിരുന്നു.

പെട്ടെന്നാണ് എന്റെ ഷോൾഡറിലേക്ക് ഒരു ശക്തമായ പിടി വീണത്.

ഞാൻ ഒന്ന് ഞെട്ടി തിരിഞ്ഞു നോക്കി.

ദിവ്യ.

മുഖത്ത് നല്ല ദേഷ്യം ഉണ്ട്. ആ കണ്ണുകൾ കണ്ടാൽ തന്നെ മനസ്സിലാകും — എല്ലാം അവൾ ശ്രദ്ധിച്ചുകഴിഞ്ഞു.

അവളുടെ അടുത്ത് നിന്നിരുന്ന മായയുടെ മുഖത്തും അതേ എക്സ്പ്രഷൻ തന്നെ. രണ്ട് പേരും എന്നെ നോക്കുന്ന രീതിയ്ക്ക് ഇപ്പോൾ ഞാൻ വലിയ കുറ്റം ചെയ്ത ആളെ പോലെ തോന്നി.

ഞാൻ ഒന്ന് തൊണ്ടയിൽ വെള്ളമിറക്കി വേഗം തിരിഞ്ഞിരുന്നു.

‘സഭാഷ് … പിടിക്കപ്പെട്ടു…’

അൽപ്പം കഴിഞ്ഞ് എല്ലാ പരിശോധനയും കഴിഞ്ഞ ശേഷം ഡോക്ടർ റിപ്പോർട്ട് പോലെ പറഞ്ഞു.

“കാര്യമായ പ്രശ്നമൊന്നും തോന്നുന്നില്ല. ബിപിയും ഒക്കേയാണ്. ചെറിയ ക്ഷീണവും റസ്റ്റ് കുറവുമാകാം കാരണം.”

അത്

💬 Comments

View all comments