Chapter Title : രുദ്രപ്രതാപം 14 [JHON CLINTON]
ഞാൻ തിരിച്ച് ഹാളിലേക്ക് തന്നെ നടന്നു…
അവിടെ എല്ലാവരും ഒത്തുകൂടി നിൽക്കുന്നുണ്ടായിരുന്നു …
പക്ഷേ അതിൽ മായയെ കാണാൻ കഴിഞ്ഞില്ല…
മിക്കവാറും ദിവ്യയുടെ കൂടെ ചുരുക്കത്തിൽ ആയിരിക്കും
എന്തൊരു തോന്തരവ്…
ഞാൻ നേരെ ചേച്ചിമാരുടെ അടുത്തേക്ക് പോയി അർച്ചന ചേച്ചിയും അപ്പുവും ഒരു വെള്ള സെറ്റ് സാരിയായിരുന്നു എടുത്തിരുന്നത് അതിൽ അവരെ കാണാൻ വളരെ മനോഹരമായിരുന്നു..
കാതിൽ ചെറിയ ജിമിക്കി കമ്മലും.. കഴുത്തിൽ നീളം കുറഞ്ഞ ചെറിയ കട്ടിയുള്ള ഒരു സ്വർണ്ണമാലകളും കയ്യിൽ ഒന്നോ രണ്ടോ വളകളുമായിരുന്നു അവർ ധരിച്ചിരുന്നത്…
അപൂർവങ്ങളിൽ അപൂർവമായ ഒരു കാഴ്ചയാണ് ഇത് ഇവറ്റകളെ ഒക്കെ ഇങ്ങനെ കാണണമെങ്കിൽ വീട്ടിൽ വല്ല വിശേഷം വരണം…
“എന്താ രണ്ടും ഇന്ന് പതിവില്ലാതെ സാരിയിലൊക്കെ”
“അതെന്താടാ സാരി ഒന്നും ഉടുക്കാൻ പാടില്ലേ?”
അർച്ചന ചേച്ചി എൻറെ നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു…
“അങ്ങനെയല്ല സാധാരണ നിങ്ങൾ ഇങ്ങനത്തെ പരിപാടിക്കൊന്നും ഇതൊന്നും എടുക്കാറില്ലല്ലോ”
“ഒന്നും പറയണ്ട ലക്ഷ്മി അമ്മക്ക് ഞങ്ങൾ സാരി തന്നെ എടുക്കണം എന്ന് ഒരേ നിർബന്ധം…?”
“അതെന്തിന്?”
“പ്രത്യേകിച്ച് ഒന്നുമില്ല എല്ലാവരും അങ്ങനെ ആണ് ഇന്നു പോകുന്നത് എന്ന് ”
മുന്നിൽ മടക്കു വീണ ഭാഗം ഒന്ന് നേരെ ആക്കി അപ്പുവാണ് അത് പറഞ്ഞത്…
“ഓഹോ…ആയിക്കോട്ടെ”
പിന്നെയും ഞാൻ അവരോട് അതും ഇതെല്ലാം പറഞ്ഞു കൊണ്ടിരുന്നു അപ്പോഴാണ് അങ്ങോട്ടേക്ക് അശ്വതി നടന്നുവന്നത്…
അവൾ ഒരു ആകാശ നീല സാരിയാണ് ഉടുത്തിരുന്നത്…അവളുടെ ജാക്കറ്റുകൾക്ക് ഷോൾഡർ വരെ കൈ ഉണ്ടായിരുന്നുള്ളൂ ബാക്കിയെല്ലാം പുറത്തായിരുന്നു…
നെറ്റിയിൽ ചെറിയ ഒരു നീല പൊട്ടും…കഴുത്തിൽ വളരെ ചെറിയ കഴുത്തിലൂടെ തന്നെ ചേർന്ന്
💬 Comments
View all comments