Chapter Title : രുദ്രപ്രതാപം 14 [JHON CLINTON]
കിടക്കുന്ന ഒരു ഗോൾഡൻ ചെയിനും…അവളുടെ ഓരോ നടത്തത്തിലും തുള്ളിക്കളിക്കുന്ന ചെറിയ കമ്മലുകളും അവളുടെ മുഖത്തിന് വല്ലാത്ത ഒരു ഭംഗി പടർന്നു…
അവൾ നേരെ നടന്ന എൻറെ അടുത്തേക്ക് വന്നു…
മുഖത്ത് ഒരു നാണത്തോടെ എന്നോട് ചോദിച്ചു “എങ്ങനെ ഉണ്ട്”
“കൊള്ളാം സൂപ്പർ ആയിട്ടുണ്ട്”
ഞാൻ വിരലുകളിൽ അടിപൊളി എന്ന സൈനും കാണിച്ചു അവളോട് പറഞ്ഞു…
എൻറെ ഈ പുകഴ്ത്തൽ കേട്ടപ്പോൾ അവളുടെ സന്തോഷം ഇരട്ടിയായി…അത് ആ മുഖത്തിൽ ഒരു തിളക്കം സൃഷ്ടിച്ചു…
അവൾ എൻറെ ഭാഗത്തേക്ക് ഒന്നു കൂടി ചേർന്ന് നിന്നു…
എന്നിട്ട് എൻറെ കൈകളിലൂടെ കൈകൾ ചേർത്ത് എൻറെ കയ്യിൽ പിടുത്തമിട്ടു…എന്നിട്ട് അവൾ എന്റെ ഷോൾഡറിലേക്ക് തല ചായ്ച്ചു നിന്നു…
“നീ എന്തിനാടി എപ്പോഴും അവനെ ഇങ്ങനെ ഒട്ടി നിനക്കുന്നെ?…”
“എന്തേ ചേച്ചി വല്ല കുഴപ്പവും ഉണ്ടോ?”
അർച്ചന ചേച്ചിയുടെ ചോദ്യത്തിന് അതുപോലെതന്നെ മറുപടി കൊടുത്തു…
“എനിക്കെന്തു കുഴപ്പം…കുഴപ്പമുള്ളവർ ഒന്നും കാണണ്ട…”
അർച്ചന ചേച്ചിയും വിട്ടുകൊടുത്തില്ല…
“ആരും വന്നാലും എനിക്കൊരു പ്രശ്നവുമില്ല ഇവന് കുഴപ്പമില്ല എടുത്തോളാം…ഇനി നിനക്ക് ഞാൻ ഇങ്ങനെ ഒട്ടിപ്പിടിച്ച് നിൽക്കുന്നതിനും വല്ല കുഴപ്പമുണ്ടോടാ…”
എൻറെ ഷോൾഡറിൽ നിന്നും ഒന്നു തലയുയർത്തി മുഖത്തോട്ട് നോക്കിയാണ് അവൾ ചോദിച്ചത്…
“എനിക്കെന്തു കുഴപ്പം?… നീ കിടന്നോടി”
അതും പറഞ്ഞു ഞാൻ അവളുടെ മുഖം എൻറെ ഷോൾഡറിലേക്ക് തന്നെ അടുപ്പിച്ചു…
“പോങ്ങൻ”
എന്നെ നോക്കി നെറ്റി ചുളിച്ചുകൊണ്ട് അർച്ചന ചേച്ചി പറഞ്ഞു…
ഞാൻ അതൊന്നും കാര്യമാക്കിയില്ല കാരണം ഇപ്പോൾ എങ്ങാനും പ്രശ്നമുണ്ടെന്ന് എന്ന് പറഞ്ഞാൽ…
അശ്വതി എങ്ങനെ പ്രതികരിക്കും എന്ന് ഒരു ഐഡിയയും ഇല്ല…
ചിലപ്പോൾ ഇവിടെ തന്നെ
💬 Comments
View all comments