Chapter Title : രുദ്രപ്രതാപം 14 [JHON CLINTON]
അടിപിടി നടക്കും…
എന്തിനാ വെറുതെ ആവശ്യമില്ലാത്ത വയ്യാവേലി പിടിക്കുന്നത്…
അങ്ങനെ ഓരോന്ന് പറഞ്ഞിരിക്കുമ്പോഴാണ് മായയും ദിവ്യയും അങ്ങോട്ടേക്ക് വന്നത്…
അവരുടെ ഭാഗത്തേക്ക് എൻറെ കണ്ണുകൾ പോയതും ഒറ്റ നിമിഷം കൊണ്ട് എൻറെ കണ്ണുകൾ അറിയാതെ വികസിച്ചു പോയി…
ഇത്രയും നേരം വെയിറ്റ് ചെയ്യിപ്പിച്ചതിന്റെ എല്ലാ ദേഷ്യവും ഒറ്റയടിക്ക് കാറ്റിൽ പറന്നു പോയി…
രണ്ടു മാലാഖമാരെ പോലെ അവർ തിളങ്ങുന്നതായി എനിക്ക് തോന്നി…
ചുവന്ന കളർ സാരിയിൽ പൊതിഞ്ഞ ഒരു പൂവിനെ പോലെ മായയും…കറുത്ത സാരിയിൽ പൊതിഞ്ഞ ഒരു പവിഴ മുത്ത് പോലെ ദിവ്യയും ഞങ്ങളുടെ അടുത്തേക്ക് നടന്നു…
വളരെ മനോഹരമായ മാലകളും കമ്മലുകളും വളകളും ആവശ്യത്തിനു മാത്രം അവരുടെ ശരീരത്തിൽ കിടന്നു...
ആ സാരിയുടെ തലപ്പിന് അടുത്ത് കൂടെ അവരുടെ പാൽ പോലെ വെളുത്ത ആലീല വയറു കാണാമായിരുന്നു...
ആ വയറിന് നടുക്കുള്ള പൂക്കൾ കുഴിക്ക് എന്തെന്നില്ലാത്ത ഒരു ചന്തം തോന്നി...
അവരുടെ നടത്തം കണ്ടപ്പോൾ തലച്ചോറിന്റെ ഏതോ കോണിൽ പതിയെ ആരോ ഒരു മെലഡി പാടുന്ന പോലെ...
“വായ് അടക്കട പൊട്ടാ ഇല്ലെങ്കിൽ വല്ല ഈച്ചയും കേറും”
എൻറെ അന്തം വിട്ടുള്ള നോട്ടം കണ്ടു അപ്പു ആണ് അതു പറഞ്ഞത്...
തിരിച്ച് സ്വയം ബോധം കിട്ടിയ ഞാൻ വായടച്ച് മര്യാദക്ക് നിന്നു...
ദൈവമേ ഇവറ്റങ്ങൾ ഇങ്ങനെ വന്നു നിന്നോ ഞാൻ എങ്ങനെ കൺട്രോൾ ചെയ്യും...
“എല്ലാവരും എത്തിയല്ലോ... എന്നാൽ നമുക്ക് ഇറങ്ങിയാലോ”
സോഫയിൽ ഇരുന്നിരുന്ന അച്ഛനാണ് ചോദിച്ചത്...
അങ്ങനെ ഞങ്ങളെല്ലാവരും വീടൊക്കെ പൂട്ടിയിറങ്ങി...
വീടിനടുത്ത് നിന്നും ഏകദേശം ഒരു 10 മിനിറ്റ് നടക്കാൻ മാത്രമേ അമ്പലത്തിലേക്ക്
💬 Comments
View all comments