0%

Chapter Title : രുദ്രപ്രതാപം 14 [JHON CLINTON]

Author : Jhon Clinton Read All Parts 66308

ഒരു അലർച്ച കേട്ടു...

അവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടേക്ക് തിരിഞ്ഞു.അത് പവിത്രനൊപ്പം വന്നിരുന്ന ശിങ്കിടികളിൽ ഒരാളായിരുന്നു...

അയാളുടെ ശരീരത്തിൻറെ ഹൃദയഭാഗത്ത് രണ്ട് വലിയ തുളകൾ രൂപപ്പെട്ടു ആ തുളകളിലൂടെ രണ്ടു കൈകൾ പുറത്തോട്ട് നിൽക്കുന്നുണ്ടായിരുന്നു....

അയാൾ വേദന കൊണ്ട് ഉറക്കെ കരഞ്ഞു തുടങ്ങി...

പെട്ടെന്നുതന്നെ ആ ശരീരത്തെ രണ്ടായി പിച്ചിച്ചീന്തി കൊണ്ട് പുറകിൽ ഒരു രൂപം പ്രത്യക്ഷപ്പെട്ടു...

അമൃഗീയമായ കാഴ്ച കണ്ട് അവിടെ ഉണ്ടായിരുന്നവരെല്ലാം  കണ്ണുകൾ കൂട്ടിയടച്ചു

രക്തത്തിൽ മുഴുവനായി കുളിച്ച് നിൽക്കുന്നു ആ രൂപം പെട്ടെന്ന് ആകാശത്തിന്റെ കോണുകളിലേക്ക് നോക്കി അമാനുഷികമായി അലറി...

ആ അലർജിയുടെ തരംഗങ്ങൾ ആ പ്രദേശമാകെ പ്രതിധ്വനിച്ചു നിന്നു ...

അവൻ ആർച്ച നിർത്തി പതിയെ മുഖം താഴ്ത്തി പിടിച്ചു... കണ്ണുകൾ കൂട്ടിയടച്ച് അവൻ പവിത്രന് നേരെ നോക്കി പതിയെ ആ കണ്ണുകൾ തുറന്നു...

അഗ്നിയോളം കലിയിൽ പുളയുന്ന രക്ത ചുവപ്പുള്ള കണ്ണുകൾ...

https://ibb.co/MyVtMJBt

ആ കൂട്ടത്തിൽ നിന്നും ഒരാളുടെ ശ്വാസം മാത്രം പെട്ടെന്ന് നിലച്ചു...

അശ്വതി...

മേപ്പാട് സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്നു...

അയാളുടെ ശ്വാസഗതി അനിയന്ത്രിതമായിരുന്നു അയാൾ പരമാവധി അത് നിയന്ത്രിക്കാൻ ശ്രമിച്ചു... ഒരു സമാധാനത്തിന് എന്നപോലെ അയാളുടെ കൈകൾ കുറച്ചു മുന്നേ വിനീത് മേപ്പാടിന് നൽകിയ ആ പെട്ടിയിലേക്ക് പോയി...

അത് തൻറെ കൈകളിലേക്ക് എടുത്ത് മടിയിൽ വച്ചു തുറന്നു... വളരെ പഴക്കമേറിയ ആ കറുത്ത പുസ്തകത്തിൻറെ ചട്ടയിൽ അയാളുടെ വിരലുകൾ തഴുകി...

എന്നിട്ട് ആ പുസ്തകത്തിൻറെ പേര് അയാൾ വായിച്ചു

THE OUTSIDERS

WRITTEN BY

കാവൽക്കാരൻ....

To be fucking continue?...

💬 Comments

View all comments