0%

Chapter Title : രുദ്രപ്രതാപം 14 [JHON CLINTON]

Author : Jhon Clinton Read All Parts 66306

നിൽക്കുകയായിരുന്നു അവൻ...

“നീ ഇനി മുതൽ എൻറെയാ... എൻറെ മാത്രം അതിനെന്തെങ്കിലും എതിരി പറഞ്ഞാൽ ഉണ്ടല്ലോ കൊന്നുകളയും പിഴച്ചവളെ...”

നെഞ്ചു പൊട്ടിത്തെറിച്ചു കൊണ്ട് കരയുന്ന മായയുടെ ശരീരം വല്ലാണ്ട് വിറച്ചു നിന്നു...

“എന്താടാ എല്ലാം മൈരൻമാരും നോക്കിനിൽക്കുന്ന... എനിക്ക് എതിരായി ആരും വന്നാലും അവൻറെ ഗതി ഇതായിരിക്കും...”

അതും പറഞ്ഞു പവിത്രൻ തൻറെ കയ്യിൽ ഉണ്ടായിരുന്ന കത്തി അഭിഷേക് കിടന്നിരുന്നു ഭാഗത്തേക്ക് ചൂണ്ടി ചുറ്റും കൂടിയിരിക്കുന്ന ആളുകളുടെ നേരെ നോക്കി പറഞ്ഞു...

പക്ഷേ...

ചുറ്റുമുണ്ടായിരുന്നു ആളുകളുടെ ശ്രദ്ധ മുഴുവൻ മറ്റൊരിടത്തേക്ക് ആയിരുന്നു....

അത്രയും നേരം പേടിച്ചു വിറച്ചു നിന്ന മായ പോലും... അത്ഭുതത്തോടെ നിശബ്ദയായി നിന്നു....

എന്താണ് നടക്കുന്നതെന്ന് മനസ്സിലാവാതെ പവിത്രം പുറകോട്ട് നോക്കി... അത്രയും നേരം നിലത്തു കിടന്നിരുന്നു അഭിഷേകിന്റെ ശരീരം അവിടെ കാണാനില്ലായിരുന്നു...

മേപ്പാടിന്റെ മയക്കം വീണ്ടും ആ ഇരുണ്ട സ്വപ്നങ്ങളിലേക്ക് വഴിമാറി.. ഒരു കൂട്ടം അമാനുഷികമായ ജീവികൾ കുന്നുകൂടി കിടക്കുന്നു...

അവയ്ക്ക് മുകളിൽ അവയെ പിടിച്ച് വേട്ടയാടി കീഴ്പ്പെടുത്തിയ വേട്ടക്കാരനെ പോലെ ഒരു മനുഷ്യശരീരം നിന്നു....

ആ ശരീരത്തിലാകെ രക്തം കൊണ്ട് മൂടിയിരുന്നു... പെട്ടെന്ന് അവൻറെ കണ്ണുകൾ വ്യക്തമായി സൂര്യനെപ്പോലെ കത്തി അമരുന്ന ദേഷ്യം ആ കണ്ണുകളിൽ മൂടിനിന്നു... രക്ത ചുവപ്പ് കൊണ്ട് നിറഞ്ഞ ആ കണ്ണുകൾ...

പെട്ടെന്ന് അവൻ രണ്ടു കൈകളും മലർത്തി പിടിച്ചു ആകാശത്തിലേക്ക് നോക്കി അലറി.... ആ ആലർച്ചയിൽ ആ ലോകം പോലും ഒന്നും വിറച്ചു പോയിരുന്നു...

പവിത്രന്റെ കണ്ണുകൾ നാലുപുറം പരതി പക്ഷേ അഭിഷേകിന്റെ ശരീരം അവിടെ എവിടെയും കാണാനില്ലായിരുന്നു...

"ആഅആഹ്….........."

പെട്ടെന്ന് പുറകിൽ നിന്നും മൃഗീയമായ

💬 Comments

View all comments