Chapter Title : രുദ്രപ്രതാപം 14 [JHON CLINTON]
താഴ്ന്ന സ്വരത്തിൽ മേപ്പാടൻ പറഞ്ഞു
“ഉത്തരം കിട്ടാത്ത ഒരു നൂറ് ചോദ്യങ്ങൾക്കിടയിലാണ് ഞാൻ ഇപ്പോൾ... ചിലപ്പോൾ എൻറെ കണക്കുകൂട്ടലുകൾ ശരിയാണെങ്കിൽ ഈ പുസ്തകങ്ങൾ ആയിരിക്കും എനിക്ക് അതിനുള്ള ഉത്തരങ്ങൾ തരാൻ പോകുന്നത്...”
അതുകേട്ടപ്പോൾ വിനീതിന് തിരിച്ച് എന്ത് പറയണം എന്ന് അറിയാതെയായി... അയാൾ തന്റെ ക്യാബിനിലേക്ക് കൈയിട്ട് ഒരു പെട്ടിയെടുത്ത് മേശപ്പുറത്ത് വച്ചു...
“സാർ പറഞ്ഞ ആളുടെ എല്ലാ പുസ്തകങ്ങളും എനിക്ക് കിട്ടിയില്ല ആകെ രണ്ടു പുസ്തകങ്ങൾ മാത്രമേ എനിക്ക് സംഘടിപ്പിക്കാൻ കഴിഞ്ഞുള്ളൂ അതിലൊന്ന് എൻറെ ഒരു ഫ്രണ്ടിന്റെ സ്റ്റുഡൻറ് കയ്യിലാണ് അത് എത്തിയാൽ തന്നെ ഞാൻ അങ്ങേയ്ക്ക് ഏൽപ്പിക്കും....”
മേപ്പാടൻ അയാളുടെ മുഖത്തോട്ട് നോക്കി തല കുലുക്കി സമ്മതം മൂളി...
“അങ്ങയുടെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു...”
അതും പറഞ്ഞു വിനീത് മേപ്പാടിന് കൈകൾ നീട്ടി മേപ്പാട് സന്തോഷത്തോടെ ആ കൈകൾ ചേർത്ത് അയാൾക്ക് ഒരു ഷെയ്ക്ക് ഹാൻഡ് കൊടുത്തു...
പിന്നെ ആ പെട്ടിയുമായി പുറത്തിറങ്ങി മേപ്പാടൻ തന്റെ വണ്ടിയിൽ കയറിയിരുന്നു എന്നിട്ട് ഡ്രൈവറിന്റെ അടുത്ത് വണ്ടി എടുക്കാൻ പറഞ്ഞു...
പുറകുവശത്തെ സീറ്റിൽ ഇരുന്ന് മേപ്പാടൻ തല പുറകോട്ട് ചായിച്ചു കണ്ണുകൾ പതിയെ അടച്ചിരുന്നു അയാൾ മയക്കത്തിലേക്ക് വീണു...
...........
അന്ന് അകലെ തൃക്കര എന്ന് പറയുന്ന ഒരു ചെറു ഗ്രാമത്തിലെ ശിവക്ഷേത്രത്തിനു മുന്നിൽ പൊട്ടിക്കരച്ചിലുകൾ മുഴങ്ങി നിന്നു...
“എന്താടി നിന്റെ മറ്റവൻ തീർന്നപ്പോൾ നിനക്ക് സഹിക്കുന്നില്ല അല്ലേ...”
വെറികൊണ്ട ശബ്ദത്തിൽ ലഹരിയുടെ കടുംപിടുത്തത്തിൽ പവിത്രൻ മായക്ക് നേരെ തിരിഞ്ഞു പറഞ്ഞു...
അവളുടെ കഴുത്തിലെ കത്തിയെടുത്ത് മാറ്റി മുടിയിൽ ബലമായി പിടിച്ചു
💬 Comments
View all comments