0%

Chapter Title : രുദ്രപ്രതാപം 14 [JHON CLINTON]

Author : Jhon Clinton Read All Parts 66301

ഓഫീസിലോട്ട് ഇരിക്കാം...”

മേപ്പാടിന് വഴിയൊരുക്കി വിനീത് മുന്നിൽ നടന്നു...

അവർ രണ്ടുപേരും അലങ്കൃതമായി രൂപകല്പന ചെയ്ത ആ ഓഫീസ് മുറിയിൽ എത്തിച്ചേർന്നു...

“സർ...പ്ലീസ്”

മേശക്ക് ഇപ്പുറമുള്ള ഒരു കസേര വലിച്ചു മേപ്പാടനോട് അതിൽ ഇരിക്കാൻ വിനീത് ആവശ്യ പെട്ടു...

മേപ്പാടൻ അതിൽ ഇരുന്ന ശേഷം വിനീത് അതിന് എതിർവശത്തുള്ള കസേരയിൽ പോയിരുന്നു...

“സർ പറഞ്ഞത് വച്ച് ഞാൻ നോക്കി... ഏകദേശം നൂറോളം പുസ്തകങ്ങൾ എഴുതിയ ഓതറാണ് അദ്ദേഹം. പക്ഷേ ഇന്ന് വരെ അയാളെ കുറിച്ച് ഒരുതരത്തിലുള്ള വിവരങ്ങളും ഫയൽ ചെയ്തിട്ടില്ല...”

കുറച്ച് ഗൗരവമുള്ള മുഖത്തോടെ വിനീത് പറഞ്ഞു തുടങ്ങി... മേപ്പാടൻ അത് ശ്രദ്ധയോടെ കേട്ടിരുന്നു...

“ലോകത്തിലെ ഒട്ടുമിക്ക എല്ലാ രാജ്യത്തും ഈ പുസ്തകങ്ങൾ പെർമനെന്റിലെ ബാൻ ആക്കിയതാണ്... അത് ആരെങ്കിലും വാങ്ങുകയോ വിൽക്കുകയോ ചെയ്താൽ ഒരുപാട് നിയമ നടപടികൾ അയാൾക്ക് തരണം ചെയ്യേണ്ടിവരും ...”

അയാൾ ഒരു ദീർഘ ശ്വാസത്തോടെ പറഞ്ഞു നിർത്തി...

“but... ഇതെല്ലാം മറികടന്ന് ആ പുസ്തകങ്ങൾ കയ്യിലാക്കിയാലും അതിലും മിക്കതും കാലപ്പഴക്കം വന്നു നശിച്ചു പോയതാണ്... ഏതോ ഏഷ്യൻറ് ലെറ്റേഴ്സ്  പോലെ ഉള്ള ഇംഗ്ലീഷിലും ആണ് അതെല്ലാം എഴുതി വെച്ചിരിക്കുന്നത്...ഒരു സാധാരണ മനുഷ്യന് ഇതു വായിക്കാൻ പോലും കഴിയില്ല... ഇതിലെ മിക്ക പുസ്തകങ്ങളും യഥാർത്ഥ ലോകത്തെ പറ്റി ആണെങ്കിൽ പോലും വളരെ അസംബന്ധമായ കാര്യങ്ങളാണ് വിളിച്ചു പറയുന്നത്...”

“ഞാൻ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് ഇത്രയും കഷ്ടപ്പെട്ട് ഈ പുസ്തകങ്ങൾ അങ്ങ് എന്തിനാണ് തിരയുന്നത്?”

അയാൾ അതും ചോദിച്ചുകൊണ്ട് മേപ്പാടിന് മുഖത്തോട് നോക്കി...

“ഉറക്കം നശിപ്പിക്കുന്ന സ്വപ്നങ്ങൾ ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ് വിനീത്...” വളരെ

💬 Comments

View all comments