0%

Chapter Title : രുദ്രപ്രതാപം 15 [Jhon Clinton]

Author : Jhon Clinton Read All Parts 85.8K

തളർന്നു.

അടുത്ത നിമിഷം...

അവൻ ബോധം നഷ്ടപ്പെട്ട് നിലത്തേക്ക് കുഴഞ്ഞുവീണു...

"അഭി..."

ഉള്ളിലെ ഭയമെല്ലാം മറന്ന് അശ്വതി അവന്റെ നേരെ ഓടിച്ചെന്നു.

നിലത്തുവീണുകിടന്ന അഭിയുടെ മുഖം അവൾ വിറയ്ക്കുന്ന കൈകളാൽ കോരിയെടുത്ത് തന്റെ മടിയിൽ ചേർത്തുവച്ചു.

"അഭി... കണ്ണുതുറക്ക്... അഭി..."

കരച്ചിലിൽ വാക്കുകൾ ഇടറിയെങ്കിലും അവൾ വീണ്ടും വീണ്ടും അവനെ വിളിച്ചുകൊണ്ടിരുന്നു.

കണ്ണുനീർ തുള്ളികൾ അവന്റെ മുഖത്തേക്ക് ഇറ്റുവീണു.

അപ്പോഴേക്കും ബാക്കിയുള്ളവരും ഓടിയെത്തി അവരെ ചുറ്റിനിന്നു.

ആരുടെയും മുഖത്ത് ആശ്വാസമുണ്ടായിരുന്നില്ല...

നിറഞ്ഞൊലിച്ച കണ്ണുകളുമായി അവർ അവനെ വിളിച്ചു കൊണ്ടേ ഇരുന്നു...

“മോനെ...അഭി കണ്ണു തുറക്കടാ...അമ്മേടെ പൊന്നേ... ഒന്ന് കണ്ണ് തുറക്കടാ... ഈശ്വര എൻറെ കുട്ടി...”

നെഞ്ചു പൊട്ടി സുനിത അവനെ കുലുക്കി വിളിച്ചു കൊണ്ടിരുന്നു...

എന്നാൽ അവന്റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല.

എത്ര വിളിച്ചിട്ടും ആ കൊട്ടിയടച്ച കണ്ണുകൾ തുറന്നില്ല. ഇമകൾ പോലും അനങ്ങിയില്ല.

പതിയെ അവന്റെ ശരീരത്തിലെ ചൂട് കുറഞ്ഞുതുടങ്ങി.

കൈകളിൽ തണുപ്പ് പടർന്നു. ആ തണുപ്പ് ഓരോ നിമിഷവും കൂടിക്കൊണ്ടിരുന്നു.

രാജീവൻ രണ്ടു കൈകളും കൊണ്ട് അവനെ കോരി എടുക്കാൻ ശ്രമിച്ചു...പക്ഷേ മകൻ്റെ ശരീരഭാരം ഒറ്റയ്ക്ക് ചുമക്കാൻ മാത്രം അദ്ദേഹത്തിന് ആരോഗ്യം ഉണ്ടായിരുന്നില്ല...

വീണ്ടും വീണ്ടും ശ്രമിച്ചിരുന്നു എങ്കിലും ഒരു ഫലവും ഉണ്ടായില്ല...

“ആരെങ്കിലും ഒന്നു ഓടി വരണേ...”

നിസ്സഹായനായ ചുറ്റും നോക്കി വിളിച്ചു... എന്നാൽ ആരും മുന്നോട്ടു വന്നില്ല... എല്ലാവരുടെയും മുഖത്ത് കുറച്ചു മുന്നേ കണ്ട കാഴ്ചകൾ മിന്നിമറഞ്ഞു അതിൻറെ ഭയത്തിൽ അവർ മടിച്ചു നിന്നു...

“പ്ലീസ്... ആരെങ്കിലും ഒന്ന് സഹായിക്കണേ...”

രാജീവൻ അവർക്കു നേരെ തിരിഞ്ഞ് കൈകൾ കൂപ്പി

💬 Comments

View all comments