Chapter Title : രുദ്രപ്രതാപം 15 [Jhon Clinton]
ആ തലയില്ലാത്ത ശരീരം പതിയെ നിലത്തേക്ക് പതിച്ചു...
ആആആആആ.............
ആ ശരീരത്തിന് മുന്നിൽ നിന്നുകൊണ്ട് അഭി വീണ്ടും ആകാശത്തേക്ക് നോക്കി അലറി കൊണ്ടിരുന്നു...വേട്ട പൂർത്തിയാക്കിയ വേട്ടക്കാരൻ്റെ ആധിപത്യം പോലെ അത് അവിടെ മുഴങ്ങി നിന്നു...
പ്രകൃതി പോലും ആ കാഴ്ച കണ്ട് ഞെട്ടിയതുപോലെ, ആകാശം പിളർന്നൊരു മിന്നൽ ഭൂമിയെ കീറിമുറിച്ചു.
അതിനെ പിന്തുടർന്ന്, ഭൂമി നടുങ്ങുന്നതുപോലെ ഒരു മഹാ ഇടിമുഴക്കം ആകാശമാകെ മുഴങ്ങി.
ആ ഇടിമുഴക്കവും അവന്റെ അമാനുഷിക അലർച്ചയും ഒന്നായി ലയിച്ച നിമിഷം...
ചുറ്റും കൂടിനിന്നിരുന്നവരുടെ ഹൃദയമിടിപ്പ് പോലും ഒരു നിമിഷത്തേക്ക് നിലച്ചുപോയതുപോലെ തോന്നി.
ആരുടെയും ചുണ്ടുകളിൽ നിന്ന് ഒരക്ഷരം പോലും പുറത്തുവന്നില്ല. ഭയത്തിന്റെ ഭാരത്തിൽ സമയം തന്നെ നിശ്ചലമായതുപോലെ എല്ലാവരും മരവിച്ചുനിന്നു.
പെട്ടെന്ന്...
അവിടെ നിന്നിരുന്ന ഒരു വയോധിക ആകാശത്തിലേക്ക് ഒന്ന് നോക്കി. പിന്നെ ചങ്കുപൊട്ടി അലറിനിൽക്കുന്ന അഭിഷേകിലേക്ക് ദൃഷ്ടി തിരിച്ചു.
വിറയുന്ന കൈകൾ അവൾ നെഞ്ചിന് മുന്നിൽ കൂപ്പിപ്പിടിച്ചു.
വാർധക്യം തൊട്ട വരണ്ട ചുണ്ടുകൾ പതിയെ മന്ത്രിച്ചു.
"ഭഗവാനേ..."
ആ ഒറ്റ വാക്ക് ആ മരണനിശ്ശബ്ദതയിൽ വ്യക്തമായി മുഴങ്ങി.
ഒരു നിമിഷം ചുറ്റുമുണ്ടായിരുന്നവർ അമ്പരപ്പോടെ ആ വയോധികയെ നോക്കി.
പിന്നെ, ഒരാളുടെ പിന്നാലെ മറ്റൊരാളായി, അവരും കൈകൾ കൂപ്പി അഭിഷേകിലേക്ക് നോക്കി നിന്നു. അവരുടെ മുഖങ്ങളിൽ ഭയവും വിസ്മയവും ഭക്തിയും ഒരുമിച്ച് കലർന്നിരുന്നു....
ആകാശം കരയുന്നതുപോലെ മഴത്തുള്ളികൾ പതിയെ ഭൂമിയിലേക്ക് വീഴാൻ തുടങ്ങി.
ആ തണുത്ത മഴത്തുള്ളികൾ അഭിയുടെ രക്തം പുരണ്ട ശരീരത്തിലേക്ക് പതിച്ചുകൊണ്ടിരുന്നു.
അവന്റെ അലർച്ച പതിയെ നേർത്തു... ഒടുവിൽ പൂർണമായും നിലച്ചു.
ശരീരത്തിലെ മുഴുവൻ ശക്തിയും വറ്റിപ്പോയതുപോലെ അഭിയുടെ മുട്ടുകൾ
💬 Comments
View all comments