Chapter Title : രുദ്രപ്രതാപം 15 [Jhon Clinton]
രക്തച്ചുവപ്പ് തിളക്കമുള്ള ആ ശക്തി സാന്ദ്രമായി കൂടിച്ചേർന്നു.
അടുത്ത നിമിഷം വേഗത്തിൽ അവൻ ആ കൈകൾ കൂട്ടി അടിച്ചു.അത് തമ്മിൽ ചേർന്നത് പവിത്രൻ്റെ മുഖത്തിന് തൊട്ടു മുന്നിലായാണ്..
ഭൂം!....
ഇടിമുഴക്കത്തോട് സാമ്യമുള്ള ഒരു മഹാശബ്ദം അവിടമാകെ മുഴങ്ങി.
അതോടൊപ്പം, ഭീകരമായൊരു ആഘാതതരംഗം നാലുപാടും പാഞ്ഞുപോയി.
കൊടുങ്കാറ്റ് വീശിയതുപോലെ പൊടിയും മണ്ണും വായുവിലേക്കുയർന്ന് ചുറ്റുപാടാകെ പടർന്നു പിടിച്ചു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ആ പ്രദേശം മുഴുവൻ പൊടിപടലത്തിനുള്ളിൽ അപ്രത്യക്ഷമായി.
ആ തരംഗത്തിന്റെ ശക്തിയിൽ അവിടെ നിന്നിരുന്ന പലർക്കും നിലയുറപ്പിക്കാൻ കഴിഞ്ഞില്ല. അവർ പിന്നിലേക്ക് തെറിച്ചുവീണു.
പൊടി അടങ്ങും വരെ, ആ നിശ്ശബ്ദതയ്ക്കുള്ളിൽ എന്താണ് സംഭവിച്ചതെന്ന ആർക്കും
തിരിച്ചറിയാൻ പോലും കഴിഞ്ഞില്ല...
പതിയെ...
ചുറ്റും നിറഞ്ഞുനിന്ന പൊടിപടലങ്ങൾ കാറ്റിൽ അലിഞ്ഞുചേർന്ന് മാറിത്തുടങ്ങി.
ഓരോ നിമിഷവും കാഴ്ച തെളിഞ്ഞുവന്നു.
അവിടെ കൂടിനിന്നിരുന്ന എല്ലാവരുടെയും കണ്ണുകൾ ഒരേയൊരു ദിശയിലേക്ക് തറച്ചുനിന്നു. ശ്വാസം പോലും പിടിച്ചുവച്ച് അവർ പൊടി പൂർണമായി മാറാൻ കാത്തുനിന്നു.
അവസാനം...
പൊടിപടലങ്ങൾക്കിടയിൽ നിന്ന് ഒരു രൂപം പതിയെ തെളിഞ്ഞുവന്നു.
അത് അനങ്ങാതെ ഉയർന്നുനിൽക്കുകയായിരുന്നു.
അതിന് മുന്നിൽ...
മുട്ടുകുത്തി നിൽക്കുന്ന മറ്റൊരു രൂപം.
ആ നിമിഷം, ആ സ്ഥലത്തെ നിശ്ശബ്ദത മുമ്പത്തേതിനേക്കാൾ ഭയാനകമായി തോന്നി.
കുറച്ചു മുൻപ് വരെ മുന്നിൽ മുട്ടു കുത്തി നിന്നിരുന്ന പവിത്രൻ്റെ കഴുത്ത് മുതൽ മുകളിലേക്ക് ഇപ്പൊൾ അപ്രതീക്ഷം ആണ്...
ആ മുഖത്തിൻ്റെ ഒരു തരി പോലും അവിടെ ഒന്നും ബാക്കി ഇല്ല...കുറച്ച് മുമ്പേ ഉണ്ടായ ആ കൈകൾ തമ്മിലിടിച്ചതിൻ്റെ ആഘാതത്തിൽ അവൻ്റെ മുഖം ചിന്നി ചിതറി തുള്ളികളായി തെറിച്ചു പോയിരിക്കുന്നു...
നിമിഷ നേരം കൂടി വായുവിൽ നിന്നിരുന്ന
💬 Comments
View all comments