Chapter Title : രുദ്രപ്രതാപം 15 [Jhon Clinton]
വന്നു....
“ആആആആആ......”
പുറത്തേക്ക് തെറിച്ചു നിൽക്കുന്ന കയ്യിന്റെ ഏല്ലിൽ നോക്കി പവിത്രൻ വേദനകൊണ്ട് കരഞ്ഞു...
എന്നാൽ അതുകൊണ്ടൊന്നും അഭിയുടെ ഉള്ളിൽ തിളച്ചുയരുന്ന ക്രോധത്തിന് ശമനമുണ്ടായില്ല.
അബോധാവസ്ഥയിൽ കുടുങ്ങിക്കിടക്കുന്ന അവന്റെ രക്തച്ചുവപ്പ് പടർന്ന കണ്ണുകൾ പവിത്രന്റെ ശരീരത്തിൽ തന്നെ തറച്ചുനിന്നു.
ആ നോട്ടത്തിൽ നിലത്ത് കിടന്നു പുളയുന്ന ശരീരത്തിൽ നിന്നും ഏത് ഭാഗമാണ് അടുത്തതായി വലിച്ചെടുക്കേണ്ടത് എന്നൊരു ചിന്ത മാത്രം ആണ് ഉണ്ടായിരുന്നത്...
അതിന് ഉത്തരം കിട്ടിയ പോലെ അവൻ്റെ കൈകൾ പവിത്രൻ്റെ പ്ലാസ്റ്റർ ഇട്ട ഇടതു കൈകളിലേക്ക് ചെന്നു...
അഭിയുടെ വലതു കാൽ പവിത്രൻ്റെ ഇടതു ഷോൾഡറിൽ ചവിട്ടി ഇറക്കി ആ പ്ലാസ്റ്റർ ഇട്ട കൈ അവൻ വലിച്ചു പറിക്കാൻ തുടങ്ങി....
“അമ്മേ....ആആആആആ... അയ്യോ...”
വേദനയുടെ കൊടുമ്പിരികളിൽ എന്തെന്നില്ലാതെ പവിത്രൻ അലറി...
ഒടുക്കം ശരീരത്തിൽ നിന്നും അഭിഷേക് ആ കൈകൾ പറിച്ചെടുത്തു പവിത്രൻ്റെ ശരീരത്തിൽ നിന്നും ചുടു ചോര പുറത്തേക്ക് അതിനോടൊപ്പം തെറിച്ചിരുന്നു...
ശരീരത്തിലെ രണ്ട് കൈകളും പറിച്ചെടുത്ത നിലയിൽ പവിത്രൻ നിലത്ത് മുട്ടു കുത്തി ഇരുന്നു... ശരീരത്തിൽ നിന്നും ഒരുപാട് രക്തം വാർന്നൊലിച്ചത് കൊണ്ട് അവൻ്റെ കണ്ണുകളിൽ ഇരുട്ടു കയറി തുടങ്ങിയിരുന്നു...
കഷ്ടപ്പെട്ട് അടയാതെ നിയന്ത്രിച്ചു നിർത്തുന്നു കണ്ണുകളിൽ വീണ്ടും അവൻ ആ രൂപത്തെ കണ്ടു...
തൻറെ മുന്നിൽ കണ്ണുകളിലേക്ക് തന്നെ നോക്കി നിൽക്കുന്ന ആ ഭീഗരസത്തിൻ്റെ സ്വരൂപം...
അഭി തന്റെ രണ്ട് കൈകളും ഒരേ സമയം പിന്നിലേക്ക് വലിച്ചുപിടിച്ചു.
അടുത്ത നിമിഷം, അവന്റെ ശരീരമാകെ പടർന്നിരുന്ന ചുവന്ന ഊർജം ഞരമ്പുകളിലൂടെ അതിവേഗം ഒഴുകി, രണ്ട് കൈകളിലേക്കും കേന്ദ്രീകരിക്കാൻ തുടങ്ങി.
നിമിഷങ്ങൾക്കകം അവന്റെ കൈകളെ ചുറ്റിപ്പറ്റി
💬 Comments
View all comments