Chapter Title : രുദ്രപ്രതാപം 15 [Jhon Clinton]
ആ കൂരിരുട്ടിൽ, രക്തച്ചുവപ്പ് പടർന്ന അവന്റെ കണ്ണുകൾ മാത്രം അഗ്നിക്കനലുകൾ പോലെ തിളങ്ങിനിന്നു.
ആ നോട്ടം പതിഞ്ഞ ഓരോ ഹൃദയത്തിലും, മരണ ഭയം നിശ്ശബ്ദമായി പടർന്നുകയറി.
പെട്ടെന്ന്...
അവന്റെ ശരീരത്തിൽ നിന്ന് കട്ടിയേറിയ ചുവന്ന ഊർജപ്രവാഹം പുറത്തേക്ക് പൊട്ടിപ്പുറപ്പെട്ടു.
അതൊരു അദൃശ്യ തരംഗം പോലെ ചുറ്റുപാടാകെ അതിവേഗം വ്യാപിച്ചു, അന്തരീക്ഷം തന്നെ ഭാരമുള്ളതാക്കി.
കിതച്ചുകൊണ്ട് നിന്നിരുന്ന അവൻ പതിയെ തല ഉയർത്തി.
അവിടെ കൂടിനിന്നിരുന്ന ഓരോ മുഖത്തെയും അവന്റെ കണ്ണുകൾ സൂക്ഷ്മമായി പരിശോധിച്ചു...
ഇരയെ കണ്ടെത്താൻ ചുറ്റും നിരീക്ഷിക്കുന്ന ഒരു വേട്ടമൃഗത്തിന്റെ നോട്ടം പോലെ.
അവസാനം...
ആ നോട്ടം ഒരിടത്ത് വന്ന് നിശ്ചലമായി.
പവിത്രൻ.
അടുത്ത ഇരയെ കണ്ടെത്തിയ വേട്ടമൃഗത്തിന്റെ കണ്ണുകൾ പോലെ, അഭിയുടെ ദൃഷ്ടി അവനിൽ തറച്ചുനിന്നു.
ആ ചെകുത്താൻ്റെ നോട്ടം തന്നിലേക്കാണെന്ന് തിരിച്ചറിഞ്ഞ നിമിഷം, പവിത്രന്റെ ശരീരമാകെ ഒരു വിറയൽ പാഞ്ഞുകയറി.
അറിയാതെ തന്നെ അവന്റെ കാലുകൾ ഒരു ചുവട് പിന്നിലേക്ക് നീങ്ങി.
എന്നാൽ അടുത്ത ശ്വാസം വലിച്ചെടുക്കുന്നതിന് മുമ്പേ തന്നെ അഭി അവന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.
ആ മിന്നൽവേഗത്തിലുള്ള നീക്കം പവിത്രന്റെ ഹൃദയം ഒന്ന് നിലച്ചുപോയതുപോലെ തോന്നിച്ചു.
ഞെട്ടലിൽ ശരീരം മുഴുവൻ വിറച്ച അവൻ ഭയത്തോടെ അലറിക്കൊണ്ട് കൈയിലുണ്ടായിരുന്ന കത്തി അഭിക്ക് നേരെ വീശി.
പക്ഷേ, ആ പ്രഹരത്തിന് മുന്നിൽ പോലും അഭിയുടെ മുഖത്ത് ഒരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല...
അവൻ്റെ നേർക്ക് വന്ന കൈ നിഷ്പ്രയാസം അവൻ പിടിച്ചു നിർത്തി... എന്നിട്ട് ഒരു കമ്പ് ഓടിക്കുന്ന പോലെ അത് വളച്ചൊടിച്ചു...
പവിത്രൻ്റെ കൈകൾ ഒടിഞ്ഞു തൂങ്ങുമ്പോൾ അതിനകത്തുള്ള എല്ല് മുറിഞ്ഞു പുറത്തേക്ക് തള്ളി
💬 Comments
View all comments