0%

Chapter Title : രുദ്രപ്രതാപം 15 [Jhon Clinton]

Author : Jhon Clinton Read All Parts 85.8K

എറിഞ്ഞു...

ഉരുണ്ടൊരു പന്ത് പോലെ അത് ഭാസ്കരന്റെ  കാലുകൾക്ക് അടുത്തേക്ക് വന്നെത്തി...

ഒരു നിമിഷം അതെന്താണ് അയാൾ സൂക്ഷിച്ചു നോക്കിയപ്പോൾ അയാൾ ഞെട്ടി പോയിരുന്നു...

കാലം ഇതുവരെ തന്റെ ഒപ്പം നടന്നിരുന്നു തന്റെ എല്ലാ കള്ളക്കളികളും അറിയുന്നു മണിയന്റെ തലയായിരുന്നു അത്...

കണ്ണുകൾ പുറന്തള്ളപ്പെട്ട രീതിയിൽ ആ മുഖം നിലത്ത് കിടന്നു... ഭാസ്കരന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി... ഒരു നിമിഷം അയാൾക്കും സ്വന്തം ശരീരം പോലും നിയന്ത്രണത്തിൽ നിന്ന് വിട്ടുപോയത് പോലെ തോന്നി...

ഭയത്തിന്റെ മുറുമുറുപ്പ് അയാളുടെ ചുണ്ടുകൾ പോലും മരവിപ്പിച്ചു കണ്ണുകളിൽ ഇരുട്ടു പടരാൻ തുടങ്ങി അയാളുടെ കണ്ണുകൾ വീണ്ടും കുറച്ച് അപ്പുറത്തായി നിൽക്കുന്ന രൂപത്തിലേക്ക് പോയി...

ദേഹമാസകലം വെളുത്ത തൊപ്പ പോലുള്ള രോമം നിറഞ്ഞ വളരെ  കട്ടിയേറിയ പേശി ബലമുള്ള ശരീരം അയാൾ കണ്ടു ആ ശരീരത്തിൽ വസ്ത്രം ആയി ഒരു കീറിപ്പറഞ്ഞ ട്രൗസർ മാത്രമേ ഉണ്ടായിരുന്നുള്ളൂ...

അയാളുടെ കണ്ണുകൾ അതിന്റെ കാലിൻറെ ഭാഗത്തുനിന്നും മുകളിലേക്ക് പോയി ചോര വാർന്ന ശരീരത്തിലും കൈകളിലും അയാളുടെ കണ്ണുകൾ ഓടിയപ്പോൾ ഹൃദയം പോലും ഒരു നിമിഷം തുടിപ്പ് നിർത്തിയ പോലെ അയാൾക്ക് തോന്നി...

അങ്ങനെ അവസാനം ആ കണ്ണുകൾ  തന്നെ ലക്ഷ്യമാക്കി മുൻപിലേക്ക് നടന്നു നീങ്ങുന്ന ആ മുഖത്തിലേക്ക് പതിച്ചു...

ആ മുഖം കണ്ടപ്പോൾ തന്നെ ഭാസ്കരന്റെ ശ്വാസം നിശ്ചലമായി നിന്നു... തിളങ്ങുന്ന നീല കണ്ണുകളുമായി ശരീരമാസകലം രക്തത്തിൽ വാർന്നു കുളിച്ചു തന്റെ മുൻപിൽ നിൽക്കുന്ന ചെന്നായയുടെ തലയുള്ള അമാനുഷിക രൂപം...

അയാളുടെ ഹൃദയമിടിപ്പ് വളരെ വേഗത്തിൽ ആവാൻ തുടങ്ങി ആ രൂപം ഓരോ അടിയും

💬 Comments

View all comments