Chapter Title : രുദ്രപ്രതാപം 15 [Jhon Clinton]
മുന്നോട്ടുവച്ചു വരുമ്പോൾ ഒന്ന് എണീറ്റ് ഓടാൻ പോലും കഴിയാതെ ഭാസ്കരൻ അവിടെ തളർന്ന് കിടന്നു...
തൻറെ കണ്ണുകൾക്ക് മുന്നിലെത്തിയ ആ ശരീരം തൻറെ ദയനീയാവസ്ഥ കണ്ട് നോക്കി നിന്നു എന്നിട്ട് പതിയെ അതിൻറെ കൈകൾ ആകാശത്തിലേക്ക് ഉയർന്നു..
വരാൻ പോകുന്ന ആപത്തിനെ മുന്നിൽ കണ്ടുകൊണ്ട് ഭാസ്കരൻ ഉച്ചത്തിൽ അലറാൻ വേണ്ടി ശ്രമിച്ചു അതിനായി അയാൾ വായ തുറന്നതും മൂർച്ചയുള്ള നഖങ്ങൾ അയാളുടെ ചങ്ക് പിളർത്തി...
.....സ്ലേഷ്.....
*************************************
....
....
......
.......
.........
"മായേ...!"
കൺമുന്നിൽ കണ്ട കാഴ്ച നെഞ്ച് പിളർന്നുപോയതുപോലെ എന്നെ ഞെട്ടിച്ചുണർത്തി.
ശ്വാസം ക്രമം തെറ്റി. നെഞ്ച് അതിവേഗം ഉയർന്നുതാഴ്ന്നു.
എന്റെ മനസ്സ് മുഴുവൻ ഒരേയൊരു ചിന്ത മാത്രം...
മായ.
ഭയന്ന് ചുറ്റും നോക്കിയ ഞാൻ അടുത്ത നിമിഷം വീണ്ടും ഞെട്ടി.
കുറച്ച് മുമ്പ് വരെ അവിടെ ഉണ്ടായിരുന്ന ആളുകളാരും ഇല്ല.
ഭയന്ന് വിറച്ചുനിന്ന വീട്ടുകാരില്ല.
കഴുത്തിൽ കത്തിമുനയുടെ ഭീഷണിയിൽ എന്നെ നിസ്സഹായമായി നോക്കിയ മായയും ഇല്ല.
എല്ലാം...
ഒറ്റ നിമിഷം കൊണ്ട് അപ്രത്യക്ഷമായിരുന്നു.
എന്റെ മുന്നിൽ ഇപ്പോൾ പരന്നുകിടന്നത് അവസാനമില്ലാതെ നീണ്ടുകിടക്കുന്ന ഒരു വിജനമായ മരുഭൂമി മാത്രം.
കത്തിയമരുന്ന സൂര്യന്റെ ചൂടിൽ മണൽപ്പരപ്പുകൾ വിറച്ചുലഞ്ഞു. ചൂടുകാറ്റ് മുഖത്തേക്ക് അടിച്ചുകയറി.
ചുറ്റും നോക്കി...
ജീവന്റെ ഒരു സൂചന പോലും അവിടെയുണ്ടായിരുന്നില്ല.
"നമ്മൾ... തോറ്റുപോയി, ഇന്ദ്ര..."
വേദനയും നിസ്സഹായതയും നിറഞ്ഞ ആ ശബ്ദം എന്റെ പിന്നിൽ നിന്ന് ഉയർന്നു.
ഞാൻ പെട്ടെന്ന് തിരിഞ്ഞുനോക്കി.
അപ്പോഴാണ്...
ഇത്രയും നേരം എന്റെ കണ്ണിൽപ്പെടാതിരുന്ന ഒരു വലിയ പാറയുടെ ചുവട്ടിൽ ഒരാൾ ചാരിക്കിടക്കുന്നത് ഞാൻ കണ്ടത്.
അയാളുടെ ശരീരം
💬 Comments
View all comments