0%

Chapter Title : രുദ്രപ്രതാപം 15 [Jhon Clinton]

Author : Jhon Clinton Read All Parts 85.8K

മുഴുവൻ ആഴമേറിയ മുറിവുകളാൽ നിറഞ്ഞിരുന്നു. വസ്ത്രങ്ങൾ കീറിപ്പറിഞ്ഞിരുന്നു. ഓരോ ശ്വാസവും അവസാന പോരാട്ടം പോലെ നെഞ്ചിൽ നിന്ന് പുറത്തുവന്നു.

ജീവന്റെ അവസാന തുടിപ്പുകളിൽ അയാൾ തളർന്നുകിടക്കുകയായിരുന്നു.

ആ മുഖം വ്യക്തമായ നിമിഷം എന്റെ ഹൃദയം ഒന്ന് നിശ്ചലമായി.

അത് മറ്റാരുമല്ല...

ഇത്രകാലമായി എന്റെ സ്വപ്നങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന, ആ രക്തച്ചുവപ്പ് കണ്ണുകളുള്ള മനുഷ്യൻ.

അയാളുടെ തൊട്ടരികിൽ മറ്റൊരാൾ മുട്ടുകുത്തി ഇരുന്ന്, അവനെ വീഴാതിരിക്കാൻ വേണ്ടി താങ്ങിപ്പിടിച്ചുനിന്നു.

വിറയുന്ന ശബ്ദത്തിൽ അയാൾ വീണ്ടും പറഞ്ഞു.

"സിമാറയെ... നമുക്ക് രക്ഷിക്കാൻ കഴിഞ്ഞില്ല..."

ആ വാക്കുകളിൽ നിരാശ മാത്രമായിരുന്നില്ല.

ജീവിതകാലം മുഴുവൻ ചുമന്ന ഒരു ദൗത്യം കൈവിട്ടുപോയ യോദ്ധാവിന്റെ തകർന്ന ഹൃദയവും അതിലുണ്ടായിരുന്നു.

ഞാൻ ഒന്നും മനസ്സിലാകാതെ അവരെ തന്നെ നോക്കി നിന്നു.

മനസ്സിൽ ചോദ്യങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി ഉയർന്നുവന്ന കൊണ്ടേ ഇരുന്നു...

"ആരാ... ഇവരൊക്കെ...?"

ഒന്നും മനസ്സിലാകാതെ ഞാൻ അവരെ തന്നെ നോക്കി നിന്നു.

അപ്പോഴാണ് മുറിവേറ്റ് കിടന്നിരുന്ന ആ മനുഷ്യൻ വീണ്ടും സംസാരിക്കാൻ ശ്രമിച്ചത്.

"ഒരു കാരണവശാലും..."

"ആഹ്..."

വേദന ശരീരം മുഴുവൻ കീറിമുറിക്കുന്നതുപോലെ അയാൾ ഒന്ന് ഞരങ്ങി. ശ്വാസം നേരെയാക്കാൻ ഒരു നിമിഷം പാടുപെട്ട ശേഷം വീണ്ടും വിറയുന്ന ശബ്ദത്തിൽ പറഞ്ഞു.

"ഗറോഡിനെ... ആ തടങ്കലിൽ നിന്ന് ഒരിക്കലും പുറത്തുവരാൻ... അനുവദിക്കരുത്..."

ഓരോ വാക്കും പറയാൻ പോലും അയാൾക്ക് അത്യന്തം പ്രയാസമായിരുന്നു.

അയാൾ വിറയ്ക്കുന്ന കൈ പതിയെ അരികിലേക്ക് നീട്ടി.

അവിടെ കിടന്നിരുന്ന ത്രികോണാകൃതിയിലുള്ള ഒരു വിചിത്ര വസ്തു എടുത്ത്, മുട്ടുകുത്തിനിന്ന ആളുടെ നേരെ നീട്ടി.

ആ വസ്തുവിൽ നിന്ന് അസ്വാഭാവികമായ ഒരു പ്രകാശം പുറത്തേക്ക് ഒഴുകിക്കൊണ്ടിരുന്നു.

💬 Comments

View all comments