0%

Chapter Title : രുദ്രപ്രതാപം 15 [Jhon Clinton]

Author : Jhon Clinton Read All Parts 85.8K

അയാൾ പറഞ്ഞു...

“കോമയിലോ... ആര്...”

“വേറെ ആര് നീ തന്നെ ”അപ്പു അടുത്തിരുന്നു പറഞ്ഞു...

“ഞാനോ.... എത്ര... എത്ര ദിവസം.... 😳”

“ഏയ് അതികം ഒന്നുല്ല... Just ഒരു ആറു മാസം...”

വളരെ സിംപിൾ ആയി ആണ് അവൾ അത് പറഞ്ഞു...

“ആറു  മാസോ..😳.”

ഞാൻ നാല് പുറം നോക്കി, എല്ലാവരുടെ മുഖത്തും ഒരു ആശങ്ക ഉണ്ടായിരുന്നു...

അവൾ പറഞ്ഞത് കേട്ടു എന്റെ കിളിപോയി.. ദൈവമേ എന്തിനായിരുന്നു എന്നോട് ഈ ചതി എന്റെ എത്ര നല്ല സമയം ആണ് വെറുതെ പോയത്...

അവസാനം ആയി തലക്കിട്ടു അടിച്ചവനേ ഞാൻ ഒന്ന് മനസ്സിൽ തെറി വിളിച്ചു... അവനെ എങ്ങാനും എന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ... ഞാൻ മനസ്സിൽ ആലോചിച്ചു...

അങ്ങനെ ഒക്കെ ചിന്തിച്ചു കൂട്ടി എങ്കിലും... മനസ്സിൽ വല്ലാത്തൊരു സങ്കടം അടിഞ്ഞു കൂടി...

അശ്വതിക്ക് എന്റെ മുഖം കണ്ടപ്പോ തന്നെ കാര്യം മനസ്സിലായി..എന്റെ മുടിയിൽ ഒക്കെ തഴുകി എന്നെ അശ്വസിപ്പിക്കാൻ തുടങ്ങി...എന്തൊക്കെ ആയാലും പോയത് പോയില്ലേ ഇനിയും അതും വിചാരിച്ചു വിഷമിച്ചിട്ടെന്താ... ഞാൻ എന്റെ സ്വന്തം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു...

അങ്ങനെ സമാധാനിച്ചിരുന്നു....

സമയം കടന്ന് പോയി...

ആർക്കും പോവാൻ ഒരു ഉദ്ദേശവും ഇല്ലാരുന്നു എങ്കിലും ഞാൻ പറഞ്ഞു വിട്ടു... അശ്വതി എന്റെ അടുത്ത് നിക്കാൻ വാശി പിടിച്ചെങ്കിലും... ഞാൻ ഒതുക്കത്തിൽ അവളെ അവരോടൊപ്പം വീട്ടിലേക്കു അയച്ചു...

ഇടക്കപ്പോഴോ മൃതുല ആന്റി വിളിച്ചിരുന്നു... പുള്ളിക്കാരി നാട്ടിൽ ഇല്ല അതുകൊണ്ടാ വരാൻ പറ്റാഞ്ഞേ നാളെ തന്നെ എന്റെ അടുത്തേക്ക് വരും എന്നൊക്കെ പറഞ്ഞു...

പിന്നെ എന്റെ അവസ്ഥ എന്തൊക്കെ ആണ്...

💬 Comments

View all comments