Chapter Title : രുദ്രപ്രതാപം 15 [Jhon Clinton]
ഉള്ളവർ അവരവരുടെ ചെറിയ ജോലിയിലും.. വീട് മുഴുവൻ ഒരു ശ്വാസം മുട്ടുന്ന അവസ്ഥയിൽ ആയിരുന്നു..
അങ്ങനെ ഇരിക്കെ ആണ് പെട്ടന്ന് സുനിതയുടെ ഫോൺ ബെൽ അടിച്ചത്..അടുക്കളയിൽ നിന്നും പണി ഒതുക്കി കൈ കഴുകി അവൾ മേശയിൽ ഇരുന്നിരുന്ന ഫോൺ കയ്യിൽ എടുത്തു...
”ഹലോ...“
”അഭിഷേക്കിന്റെ അമ്മ അല്ലെ....“
അപ്പുറത്ത് പ്രായം ആയ ഒരു പുരുഷ ശബ്ദം ആയിരുന്നു...
”അതെ... ഇത് ആരാ....”
“ഞാൻ മേപ്പടൻ ആണ്...”
പെട്ടന്ന് സുനിതയുടെ മുഖത്തു ഒരു ഞെട്ടൽ വന്നു..
“പറഞ്ഞോളൂ...”
“അഭിഷേക് അടുത്തുണ്ടോ...?”
“ഇല്ല ഉറങ്ങുവാണ്... എന്ത് പറ്റി...”
കുറച്ചു നേരം ഒന്നും മിണ്ടിയില്ല പിന്നെ
“ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം.... അവന്റെ ശരീരത്തിൽ ഉള്ള ആ ശക്തി ഈ ലോകത്തിൽ രൂപ പെട്ട ഒന്നല്ല... അത് അവന്റെ ശരീരത്തിന്റെ നിയന്ത്രണം പൂർണമായും കൈവരിക്കാൻ ശ്രമിക്കുകയാണ്...”
ഇതൊക്കെ കേട്ടപ്പോ തന്നെ സുനിതയുടെ നല്ല ജീവൻ പോയിരുന്നു.ഫോണിൽ പറയുന്നത് എല്ലാം തലച്ചോറിലേക്ക് എത്താൻ വരെ താമസം പിടിക്കുന്ന പോലെ...
“എത്രേം പെട്ടന്ന് അവനെ എനിക്ക് ഒന്ന് കാണണം... താമസിക്കരുത്...”
അത് പറയുമ്പോൾ അയാളുടെ ശബ്ദത്തിൽ വല്ലാത്ത ഒരു ഭയം നിലനിന്നിരുന്നു..ഫോൺ കട്ട് ചെയ്തു
സുനിത കുറച്ചു നേരം അനങ്ങാതെ അങ്ങനെ തന്നെ നിന്നു..
“എന്താ അമ്മേ എന്ത് പറ്റി....”
അർച്ചന സുനിതയുടെ ഞെട്ടി തരിച്ചു നിൽക്കുന്ന നിരുത്തം കണ്ട് ചോദിച്ചു. എന്തോ വലിയ പ്രശ്നം ഉണ്ടെന്ന് സുനിതയുടെ മുഖം കണ്ടപ്പോൾ തന്നെ അർച്ചനയ്ക്ക് തോന്നിയിരുന്നു...
“അത്...........”
“ആആആആആആആആ..........”
മുകളിൽ നിന്നും ഉറക്കെയുള്ള അഭിയുടെ അലർച്ച അപ്പോഴേക്കും അവിടെ മുഴുവൻ മുഴങ്ങി...
അതുകൂടി മതിയായിരുന്നു
💬 Comments
View all comments