Chapter Title : രുദ്രപ്രതാപം 16 [Jhon Clinton]
നോക്കടി..."
ഗീത പതിയെ മുഖമുയർത്തി.
"എന്റെ പൊന്നു ജോർജ് സാറേ...ഞാൻ ഇന്നുവരെ അങ്ങനെ ആരെയും കണ്ടിട്ടില്ല.എനിക്ക് സെറ്റാകുന്ന ഒരാളെ കിട്ടട്ടെ... അപ്പോൾ ബാക്കി ആലോചിക്കാം.അതുവരെ എന്നെ ഒന്ന് വെറുതെ വിട്ടേക്ക്."
അവൾ കുസൃതിച്ചിരിയോടെ പറഞ്ഞതും ജോർജ് പൊട്ടിച്ചിരിച്ചു.
"ഓഹോ... ആരാണാവോ തമ്പുരാട്ടി നോക്കിനടക്കുന്നത്..."
"ആ..."
ഗീത തോളുയർത്തി.
"നോക്കാം... എവിടെയെങ്കിലും ഉണ്ടാവും."
ജോർജ് ചിരിച്ചുകൊണ്ട് തലയാട്ടി.
"നിനക്കുള്ള ആളല്ലേ.. കിട്ടിയാൽ മതി."
അതും പറഞ്ഞ് അദ്ദേഹം വീണ്ടും റിവോൾവിംഗ് ചെയറിലേക്ക് ചാരിയിരുന്നു.
ഗീത ചെറുചിരിയോടെ സല്യൂട്ട് ചെയ്ത് ഓഫീസിൽ നിന്ന് പുറത്തേക്കിറങ്ങി.
സ്റ്റേഷന്റെ വരാന്തയിലൂടെ നടന്നുപോകുമ്പോൾ മുന്നിൽ കണ്ട ഉദ്യോഗസ്ഥർ ഓരോരുത്തരും അവൾക്ക് സല്യൂട്ട് ചെയ്തു.
അവൾ എല്ലാവരെയും നോക്കി തലകുലുക്കി അത് സ്വീകരിച്ചു.
പുറത്ത് പാർക്ക് ചെയ്തിരുന്ന ബൊലേറോയുടെ അടുത്തെത്തിയ അവൾ ഡോർ തുറന്ന് അകത്തേക്ക് കയറി.
"നാരായണേട്ടാ... വണ്ടിയെടുക്കൂ."
വണ്ടിയുടെ മറുവശത്ത് നിന്നിരുന്ന പ്രായമായ കോൺസ്റ്റബിളിനെ നോക്കി അവൾ പറഞ്ഞു.
"ശരി, മാഡം."
നാരായണൻ പെട്ടെന്ന് ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു.
എഞ്ചിൻ സ്റ്റാർട്ട് ചെയ്തുകൊണ്ട് അവളെ നോക്കി ചോദിച്ചു.
"എങ്ങോട്ടാ, മാഡം...?"
ഗീത കൈയിലിരുന്ന ചുവന്ന ഫയലിലേക്ക് ഒരിക്കൽ കൂടി നോക്കി.
ഒരു ദീർഘനിശ്വാസം വിട്ട ശേഷം ഫയൽ പതിയെ അടച്ചു.
"ഒരു പുതിയ തലവേദന വന്നിട്ടുണ്ട്..."
ചെറുപുഞ്ചിരിയോടെ അവൾ തുടർന്നു.
"അതൊന്ന് നോക്കണം."
പിന്നെ ജനാലയിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
"ഇപ്പോൾ വീട്ടിലേക്കെടുത്തോ..."
ബൊലേറോ പതിയെ സ്റ്റേഷൻ ഗേറ്റ് കടന്ന് റോഡിലേക്ക് ഇറങ്ങി. ഗീതയുടെ കണ്ണുകൾ ഇപ്പോഴും മടിയിലിരുന്ന ആ ചുവന്ന ഫയലിൽ തന്നെയായിരുന്നു.
ആ കേസിന്റെ ഭാരം അവളുടെ
💬 Comments
View all comments