Chapter Title : രുദ്രപ്രതാപം 16 [Jhon Clinton]
നിവർന്നുനിന്നു.
അവളുടെ മുഖത്തെ സംശയങ്ങൾ മാറിയിരുന്നു.
പകരം, ഒരു ഉദ്യോഗസ്ഥയുടെ ഉറച്ച തീരുമാനം അവിടെ തെളിഞ്ഞുനിന്നു.
ജോർജ് അവളെ നോക്കി ചെറുതായി പുഞ്ചിരിച്ചു.
ശേഷം മുഖത്തെ ഗൗരവം നിലനിർത്തിക്കൊണ്ട് ഷേക്ക് ഹാൻഡിനായി കൈ നീട്ടി.
"Wish you all the best, Geetha."
ഒരു നിമിഷം പോലും മടിക്കാതെ ഗീത ആ കൈയിൽ കൈ കോർത്തു.
അവളുടെ പിടി ഉറച്ചതായിരുന്നു.
കണ്ണുകളിലേക്ക് നേരെ നോക്കിക്കൊണ്ട് അവൾ പറഞ്ഞു.
"Thank you, sir."
ജോർജ് പതിയെ കൈ പിൻവലിച്ചു.
മുഖത്തെ ഔദ്യോഗിക ഗൗരവം മെല്ലെ അലിഞ്ഞുപോയി.
ഒരു ചെറുപുഞ്ചിരിയോടെ അയാൾ കസേരയിലേക്ക് ചാരിയിരുന്നു.
"അല്ലാ... അതൊക്കെ പോട്ടെ."
"നിന്റെ അമ്മ കഴിഞ്ഞ ദിവസം എന്നെ വിളിച്ചിരുന്നു."
ഗീത സംശയത്തോടെ പുരികമുയർത്തി.
"എന്തിനാ...?"
ജോർജ് ചിരിയടക്കിക്കൊണ്ട് അവളെ നോക്കി.
"നീ കല്യാണം ഒന്നും വേണ്ടെന്ന് പറഞ്ഞെന്നാ കേട്ടത്."
അദ്ദേഹം ഒന്ന് നിർത്തി.
പിന്നെ കുസൃതിച്ചിരിയോടെ ചോദിച്ചു.
"എന്താടി... വല്ല ചുറ്റിക്കളിയും ഉണ്ടോ...?"
അത് കേട്ടതും ഗീതയുടെ മുഖം ഒന്ന് ചുളിഞ്ഞു.
ഇത്ര നേരം കേസിന്റെ ഗൗരവത്തിൽ മുങ്ങിക്കിടന്ന സംഭാഷണം, ഒറ്റ നിമിഷം കൊണ്ട് മറ്റൊരു വഴിയിലേക്ക് തിരിഞ്ഞിരുന്നു.
"അപ്പോഴേക്കും അതിവിടെ എത്തിയോ... ഈ അമ്മയുടെ ഒരു കാര്യം..."
ഗീത നെറ്റിയിൽ കൈവെച്ച് തലകുലുക്കി.
ജോർജ് ചെറുതായി ചിരിച്ചു.
"അവളെ നീ എന്തിനാ പറയുന്നേ...?.നിനക്കെത്ര വയസ്സായെന്ന് വല്ല ഓർമ്മയുമുണ്ടോ?.ഓരോ ഉടായിപ്പ് ന്യായം പറഞ്ഞ് ഇത്രയും കാലം നീ ഒഴിഞ്ഞു മാറിയില്ലേ."
ഗീത മുഖം വെട്ടിച്ചു.
ചുണ്ടിന്റെ കോണിൽ ഒരു കള്ളച്ചിരി വിരിഞ്ഞു.
അത് കണ്ട ജോർജ് വിരൽ ചൂണ്ടി പറഞ്ഞു.
"മുഖത്തോട്ട്
💬 Comments
View all comments