Chapter Title : രുദ്രപ്രതാപം 16 [Jhon Clinton]
"അവിടങ്ങളിൽ നിന്ന് ലഭിച്ച എല്ലാ വിവരങ്ങളും ശേഖരിച്ച് താരതമ്യം ചെയ്തപ്പോൾ..."
ഗീത ഫയലിൽ നിന്ന് കണ്ണുകളുയർത്തി ജോർജിനെ ശ്രദ്ധിച്ചു.
അദ്ദേഹത്തിന്റെ മുഖം പതിവിലും ഗൗരവമായിരുന്നു.
"ഇതേ കാലയളവിൽ..."
"ഇന്ത്യ മുഴുവൻ ഈ പാറ്റേണിൽ കാണാതായവരുടെ എണ്ണം എടുത്തപ്പോൾ..."
അദ്ദേഹം ഒരു നിമിഷം നിർത്തി.
"അത്...ഏകദേശം..."
"പതിനായിരത്തോളം ആയിരുന്നു."
ആ സംഖ്യ കേട്ട നിമിഷം ഗീതയുടെ കൈയിലിരുന്ന ഫയൽ അനങ്ങാതെ നിന്നു.
ആ സംഖ്യ കേട്ട നിമിഷം ഗീതയുടെ കണ്ണുകൾ അറിയാതെ വിടർന്നു.
മുഖത്ത് വ്യക്തമായ അമ്പരപ്പ് നിറഞ്ഞു.
"പതിനായിരം...?"
അറിയാതെ ആ വാക്ക് അവളുടെ ചുണ്ടുകളിൽ നിന്ന് പുറത്തുവന്നു.
ഒരേ കാലയളവിൽ...
ഒരേ പ്രായപരിധിയിലുള്ള...
ഇത്രയധികം ആളുകൾ എങ്ങനെ ഒരു തുമ്പുപോലും അവശേഷിപ്പിക്കാതെ അപ്രത്യക്ഷമാകും?
ആ ചോദ്യം അവളുടെ മനസ്സിൽ വീണ്ടും വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു.
അവൾ പതിയെ ഫയലിലേക്കും, പിന്നെ ജോർജിലേക്കും നോക്കി.
ആ കേസിന്റെ വ്യാപ്തി താൻ ആദ്യം കരുതിയതിലും എത്രയോ വലുതാണെന്ന് അപ്പോഴാണ് ഗീത പൂർണമായി തിരിച്ചറിഞ്ഞത്.
"So..."
ജോർജ് പതിയെ കൈകൾ മേശപ്പുറത്ത് ഊന്നി.
"കേന്ദ്രത്തിൽ നിന്ന് നേരിട്ട് വന്ന ഓർഡർ എന്താന്ന് വച്ച."
"ഓരോ സംസ്ഥാനത്തും പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ഈ കേസ് അന്വേഷിക്കണം."
അദ്ദേഹം ഗീതയെ നേരെ നോക്കി.
"കേരള ടീമിന്റെ ലീഡ് ആരായിരിക്കണമെന്ന കാര്യത്തിൽ ഞാൻ അധികം ആലോചിക്കേണ്ടി വന്നില്ല."
ഒരു ചെറു ഇടവേളയ്ക്ക് ശേഷം അദ്ദേഹം തുടർന്നു.
"ഈ കേസ് ലീഡ് ചെയ്യേണ്ടത് നീ തന്നെയാണെന്ന് എനിക്ക് തോന്നി."
"അതുകൊണ്ടാണ് നിന്റെ പേര് ഞാൻ സെലക്ട് ചെയ്തത്."
ഗീത ഒരു ചുവടുകൂടി മുന്നോട്ട് വന്ന് വീണ്ടും അറ്റൻഷനായി
💬 Comments
View all comments