Chapter Title : രുദ്രപ്രതാപം 16 [Jhon Clinton]
കേട്ടതും ഗീതയുടെ തല അറിയാതെ താഴ്ന്നു.
അവൾക്ക് മറുപടി പറയാൻ പോലും വാക്കുകൾ കിട്ടിയില്ല.
ജോർജ് ഒരു നിമിഷം അവളെ തന്നെ നോക്കിനിന്നു.
ശേഷം വീണ്ടും ശബ്ദം ഉയർത്തി.
"നിന്നോട് ഞാൻ എത്ര തവണ പറഞ്ഞതാ...ആ ചെറുക്കന്റെ പിന്നാലെ ഇനി പോകരുതെന്ന്."
ഗീത പതിയെ തല ഉയർത്തി.
"Sir... ഞാൻ അത്..."
"No."
ജോർജ് കൈ ഉയർത്തി അവളെ തടഞ്ഞു.
"I don't want to hear any excuses."
അവളുടെ വാക്കുകൾ പൂർത്തിയാകും മുമ്പേ അയാൾ ഇടയിൽ കയറി.
ആ മുറിയിൽ വീണ്ടും നിശ്ശബ്ദത നിറഞ്ഞു.
ജോർജിന്റെ കണ്ണുകൾ ഇപ്പോഴും ഗീതയിൽ തന്നെ തറച്ചുനിന്നു. ആ നോട്ടത്തിന് മുന്നിൽ അവൾക്ക് വീണ്ടും തല ഉയർത്താൻ കഴിഞ്ഞില്ല.
"ഇവിടുത്തെ മന്ത്രിമാർക്ക് പോലും ഇല്ലാത്ത സ്വാധീനമാണ് ഇപ്പൊ ആ ചെറുക്കന്റെ പിന്നില്."
ജോർജിന്റെ ശബ്ദം മുമ്പത്തേക്കാൾ ഗൗരവമായി.
"നീ ഇന്നലെ അവിടെ ചെന്നിട്ട് പത്ത് മിനിറ്റ് പോലും വേണ്ടി വന്നില്ല...അതിന് മുമ്പേ എനിക്ക് വിളി വന്നു."
മേശപ്പുറത്ത് കിടന്നിരുന്ന കറുത്ത ലാൻഡ്‌ഫോണിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് ജോർജ് പറഞ്ഞു.
"മുകളിൽ നിന്നാണ്."
"ഇനി ആ ചെറുക്കനെയും ആ ഫാമിലിയെയും ഒരു തരത്തിലും ശല്യം ചെയ്യരുതെന്ന വ്യക്തമായ നിർദേശവും കിട്ടി."
ആ വാക്കുകൾ കേട്ടതും ഗീതയുടെ മുഖത്ത് പുച്ഛം തെളിഞ്ഞു.
അവൾ ഒന്ന് മുഖം വെട്ടിച്ചു.
ആ മുന്നറിയിപ്പിന് വലിയ വിലയൊന്നും കൊടുക്കാത്ത ഭാവമായിരുന്നു അവളുടെത്.
അത് ശ്രദ്ധിച്ച ജോർജ് ഒന്ന് ദീർഘനിശ്വാസം വിട്ടു.
ശേഷം കസേരയിൽ നിന്ന് ചെറുതായി മുന്നോട്ടാഞ്ഞ് അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.
"എടി... നിനക്ക് ഈ
💬 Comments
View all comments