0%

Chapter Title : രുദ്രപ്രതാപം 16 [Jhon Clinton]

Author : Jhon Clinton Read All Parts 32K

ദിവ്യ ഗ്രൂപ്പിനെക്കുറിച്ച് വല്ലതും അറിയാമോ...?"

"അറിയാം..."

ഒരു നിമിഷം പോലും ആലോചിക്കാതെ ഗീത മറുപടി പറഞ്ഞു.

"ലോകത്തിന്റെ പല രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഒരു മൾട്ടിനാഷണൽ corporation."

"അതിന്റെ ചെയർപേഴ്സൺ മൃതുല ഹരിദേവൻ. കൂടെ മകൾ ദിവ്യയും്."

"ഇന്ത്യയിൽ മാത്രം അഞ്ഞൂറിലധികം സ്ഥാപനങ്ങൾ."

"മീഡിയ, ഹെവി മെഷിനറി, ഹോസ്പിറ്റാലിറ്റി, ഹോട്ടലുകൾ, റിസോർട്ടുകൾ, റിയൽ എസ്റ്റേറ്റ്... അങ്ങനെ കൈവയ്ക്കാത്ത മേഖലകൾ തന്നെ കുറവാണ്."

അവൾ ഒരു നിമിഷം നിർത്തി ജോർജിനെ നോക്കി.

"ഇതൊക്കെയല്ലേ...?"

ഗീതയുടെ ശബ്ദത്തിൽ സംശയത്തേക്കാൾ ആത്മവിശ്വാസമായിരുന്നു. അവൾക്ക് അവരെ കുറിച്ച് അത്രയും അറിയാം എന്ന്‌ വ്യക്തമാക്കുന്ന മറുപടിയായിരുന്നു അത്.

“"ഡി... ഡീ... ഒരൊറ്റ അടി അങ്ങ് വച്ചുതന്നാൽ ഉണ്ടല്ലോ...!"

അതുവരെ കടുപ്പം മാത്രം നിറഞ്ഞിരുന്ന ജോർജിന്റെ ശബ്ദത്തിൽ പെട്ടെന്ന് ചെറിയൊരു ലാഘവം കലർന്നു.

അയാൾ തമാശയ്ക്ക് കൈ ഉയർത്തിയതും, അത് പ്രതീക്ഷിച്ചെന്നപോലെ ഗീത ചിരിയോടെ ഒന്ന് വെട്ടിമാറി.

ജോർജ് അവളെ നോക്കി തലയാട്ടി.

മുഖത്ത് ചെറുചിരി തെളിഞ്ഞെങ്കിലും, കണ്ണുകളിലെ ഗൗരവം ഇപ്പോഴും മാറിയിരുന്നില്ല.

"നിന്നോട് എന്ത് പറഞ്ഞിട്ട് എന്ത് കാര്യം..."

അദ്ദേഹം ദീർഘനിശ്വാസം വിട്ടു.

"തന്തേടെ അല്ലേ മോൾ..."

അത് കേട്ട ഗീത ചുണ്ടിൽ ഒളിപ്പിച്ചിരുന്ന പുഞ്ചിരി അടക്കാൻ പാടുപെട്ടു. മുറിയിലെ സംഘർഷം ഒരു നിമിഷത്തേക്ക് അൽപം അയഞ്ഞു.

"കിണിക്കല്ലേ..."

ജോർജ് വിരൽ ചൂണ്ടി മുന്നറിയിപ്പ് നൽകി.

"ഇനി എങ്ങാനും നീ ആ പരിസരത്തേക്ക് പോയെന്ന് ഞാൻ അറിഞ്ഞാൽ... പറഞ്ഞേക്കാം."

ശബ്ദത്തിൽ വീണ്ടും പഴയ കടുപ്പം തിരികെയെത്തിയിരുന്നു.

ഗീത ചുണ്ടൊന്ന് കോട്ടി.

പിന്നെ ചെറിയൊരു പരിഭവത്തോടെ പറഞ്ഞു.

"സാർ പറയുന്നത് കേട്ടാൽ തോന്നും, ഞാൻ മനപ്പൂർവം അവരോട്

💬 Comments

View all comments