0%

Chapter Title : രുദ്രപ്രതാപം 16 [Jhon Clinton]

Author : Jhon Clinton Read All Parts 32K

എന്തോ പക തീർക്കാൻ നടക്കുന്നപോലെയാണെന്ന്."

"ഞാൻ എന്റെ ജോലി ചെയ്യുന്നതല്ലേ..."

അവളുടെ മറുപടിയിൽ നിസ്സഹായതയും ചെറിയൊരു പ്രതിഷേധവും ഒരുപോലെ കലർന്നിരുന്നു.

"ഈ കേസുമായി ബന്ധപ്പെട്ട് ആ നാട്ടിലുള്ള മിക്കവാറും എല്ലാവരുടെയും മൊഴിയെടുത്തു."

"എന്നിട്ടും അന്വേഷണത്തിന് മുന്നോട്ട് പോകാൻ സഹായിക്കുന്ന ഒരു ഉറച്ച വിവരവും നമുക്ക് കിട്ടിയിട്ടില്ല."

ജോർജ് ഒരു നിമിഷം തിരിഞ്ഞു ഗീതയെ നോക്കി.

"അതുമാത്രമല്ല..."

"മരിച്ചവരും ആ ചെറുക്കനും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ലിങ്ക് പോലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല."

ശബ്ദത്തിൽ നിരാശ വ്യക്തമായിരുന്നു.

"പിന്നെ എന്തിനാണ് താൻ അവന്റെ പിന്നാലെ ഇങ്ങനെ നടക്കുന്നത്?"

ജോർജിന്റെ ചോദ്യം കുറ്റപ്പെടുത്തുന്നതിലുപരി, അതിന്റെ കാരണം അറിയാനുള്ള ശ്രമം പോലെയായിരുന്നു.

ഗീത കുറച്ചുനേരം മിണ്ടാതെ നിന്നു.

പിന്നെ പതിയെ  ജോർജിന്റെ കണ്ണുകളിലേക്ക് നോക്കി.

"സാറിന്... ഇതിൽ നിന്ന് ഒന്നും suspicious ആയി തോന്നുന്നില്ലേ...?"

ജോർജിന്റെ മുഖത്തേക്ക് നോക്കി

സംശയത്തോടെ അവൾ ചോതിച്ചു..

"സംഭവം നടന്ന സമയവും സ്ഥലവും സാഹചര്യവും വെച്ച് നോക്കിയാൽ..."

ഗീത പതിയെ പറഞ്ഞു.

"കുറഞ്ഞത് അമ്പതോളം പേരെങ്കിലും അവിടെ ഉണ്ടായിരിക്കണം."

"എന്നിട്ടും..."

"There is not a single person who can clearly explain what the hell happened there."

പിന്നെ വീണ്ടും ജോർജിന്റെ കണ്ണുകളിലേക്ക് നോക്കി.

"ഒരാളും സംഭവിച്ചത് നേരിട്ട് കണ്ടെന്ന് പറയുന്നില്ല."

“അല്ലെങ്കിൽ കണ്ടവർ ആരും അത് പുറത്തു പറയുന്നില്ല..അതും അല്ലെങ്കിൽ അവർക്കത്തിന് കഴിയുന്നില്ല...”

“what are you saying ഗീത...”

ഗീത പറയുന്നത് ഒന്നും ജോർജിന് മനസ്സിലാവുന്നില്ലായിരുന്നു.ഒരു ആശങ്ക നിറഞ്ഞ നോട്ടം അയാൾ അവൾക്കു നേരെ നീട്ടി..

“മൂന്ന് മാസങ്ങൾക്കു

💬 Comments

View all comments