0%

Chapter Title : രുദ്രപ്രതാപം 16 [Jhon Clinton]

Author : Jhon Clinton Read All Parts 32K

മുന്നേ ഇതേ പോലെ ഒരു സംഭവം കൂടി നടന്നിട്ടുണ്ട് sir... പക്ഷേ അത് ഇവിടെ അല്ല. ചെന്നൈയിൽ...”

ചുറ്റുപാടും ഒന്ന് കൂടി ശാന്തമായപോലെ...അവളുടെ വാക്കുകൾ മാത്രം ആ മുറിക്കുള്ളിൽ മുഴങ്ങി നിന്നു...

"ഒരു ഫാക്ടറിയിൽ..."

"ഏകദേശം അമ്പതോളം പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്."

ഗീതയുടെ ശബ്ദം ഗൗരവമായിരുന്നു.

"ഓരോ കൊലയും കൊലയാളി കൃത്യതയോടെയും മുൻകൂട്ടി ആസൂത്രണം ചെയ്ത പോലെ ആയിരുന്നു."

അവളുടെ ഓരോ വാക്കുകളും മുറിയിൽ മുഴങ്ങുന്തോറും അന്തരീക്ഷം കൂടുതൽ ഭാരമുള്ളതായി മാറി..

ഓഫീസ് മുറിയാകെ ചെറിയ നിശ്ശബ്ദതയിൽ മുങ്ങി.

ആ നിശ്ശബ്ദതയിൽ ക്ലോക്കിന്റെ ടിക്ക്... ടിക്ക്... ശബ്ദം പോലും അസ്വാഭാവികമായി വ്യക്തമായി കേൾക്കാമായിരുന്നു.

"ഏറ്റവും വിചിത്രമായ കാര്യം..."

"മരിച്ചവരിൽ ഒരാളുടെ ശരീരത്തിലും കാര്യമായ പ്രതിരോധത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല."

"It's as if they were secretly assassinated."

ഒരു നിമിഷം നിർത്തിയ ശേഷം അവൾ തുടർന്നു.

"ഫോറൻസിക് റിപ്പോർട്ടുകൾ പ്രകാരം, വളരെ നേർത്തതും അതീവ മൂർച്ചയുള്ളതുമായ ഏതോ ആയുധമാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് സംശയിക്കുന്നു."

"പക്ഷേ, ആ ആയുധം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല."

“അതും ഈ കേസും തമ്മിൽ എന്താ ബന്ധം...?”

“thare was somthing common sir.... ഇവിടെ നടന്ന സംഭവവും...ചെന്നൈയിൽ നടന്ന സംഭവവും കണ്ടവർ ആയി ആരും തന്നെ ഇല്ല...

വളരെ ശബ്ദം താഴ്ത്തി അവൾ പറഞ്ഞു തീർത്തു...

”താൻ അല്ലെ പറഞ്ഞെ അതൊരു ഫാക്ടറി ആണെന്ന്..അപ്പൊ എങ്ങനെ പുറത്തുള്ളവർ അത് കാണും...“

ഒരു കൈ മേശയിൽ കുത്തി ഊന്നി നിന്നു ജോർജ് ഗീതയെ നോക്കി.ഗീതയുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു...

”അങ്ങനെ അല്ല sir....

💬 Comments

View all comments