Chapter Title : രുദ്രപ്രതാപം 18 [Jhon Clinton]
നിന്ന് എണീറ്റ സമയത്തു ഒന്നു കാണാൻ വന്നിരുന്നു.അന്ന് മുതൽ ഞാൻ ശ്രെദ്ധിക്കുന്നെ ആണ് എപ്പോ നോക്കിയാലും അങ്ങേരുടെ മുഖം കല്ല് കടിച്ച പോലെ ആണ്. എന്നെ കാണുമ്പോ ഒക്കെ വല്ലാത്തൊരു എക്സ്പ്രഷൻ വല്ല കാശ് വാങ്ങി തിരിച്ചു കൊടുക്കാത്ത പോലെ...ഇനി അങ്ങേർക്കു എന്നോട് വല്ല ദേഷ്യവും ഉണ്ടോ ആവോ... അല്ല അതിനിപ്പോ ഞാൻ എന്താ ചെയ്തേ... ആകെ പുലിവാൽ ആണലോ ഈശ്വര...
“നമുക്ക് അങ്ങോട്ട് ചെന്നാലോ...”
ചിന്തകളെ കീറി മുറിക്കാൻ ലക്ഷ്മിഅമ്മ തന്നെ വേണ്ടിവന്നു. അങ്ങനെ ഒരു പടയുമായി ഞാൻ ആ തറവാട്ടിലേക്ക് കയറി ചെന്നു...അകത്തു ആദ്യം കണ്ട മുഖം ശങ്കരന്റെ നമ്പുതിരിയുടെ ആയിരുന്നു...
“വരൂ... വരൂ...”
“ശങ്കര... മേപ്പാടൻ...?”
എന്റെ ഒപ്പം നിന്നിരുന്ന അച്ഛൻ അയാളെ നോക്കി ചോദിച്ചു...
“അദ്ദേഹം അകത്തുണ്ട്. കുറച്ചു നേരം ഒന്നു വെയിറ്റ് ചെയ്യൂ ഇപ്പോൾ വരും.നിങ്ങൾ അകത്തേക്ക് ഇരുന്നോളു...”
ഉമ്മറത്ത് നിന്നും കുറച്ചൂടെ വിശാലമായ ഒരു ഹാളിലേക്ക് അയാൾ ഞങ്ങളെ കൂട്ടി കൊണ്ടുപോയി. കുറച്ചുകൂടി ഇരുണ്ട ഒരു സ്ഥലം ആയിരുന്നു അത്. വെളിച്ചതിനായി ജനാലകളിൽ നിന്നും കടന്നു വരുന്ന നേർത്ത സൂര്യ കിരണങ്ങൾ മാത്രം. രണ്ടു ജാനാലകൾ ആണ് അവിടെ ഉണ്ടായിരുന്നത്... പല മൂലകളും ഇപ്പോഴും ഇരുട്ടിൽ മൂടി കിടപ്പാണ്...
"ഇവിടെ ഇരുന്നോളു... "
ആ ഹാളിന് ഒത്ത നടുക്കായി രണ്ടു വലിയ പുൽപായ വിരിച്ചിട്ടുണ്ട് അങ്ങോട്ടേക്ക് ചൂണ്ടി ശങ്കരൻ പറഞ്ഞു... അമ്മയും ചേച്ചിമാരെല്ലാം അവിടെ ചെന്നു സ്ഥാനം ഉറപ്പിച്ചു...
അങ്ങനെ ഒരു പത്തു മിനിറ്റ് കടന്നുപോയി ഞാൻ അവിടെ മൊത്തം ചുറ്റി തിരിഞ്ഞ് നിന്നു ഹാളിലെ ചുമരുകളിൽ തൂകി
💬 Comments
View all comments