Chapter Title : രുദ്രപ്രതാപം 18 [Jhon Clinton]
ഇട്ടിരുന്ന ചിത്രങ്ങളിൽ ആയിരുന്നു എന്റെ മുഴുവൻ ശ്രെദ്ധയും അതിൽ ഒരു പടം എന്നെ വല്ലാണ്ട് ആസ്വസ്ഥനാക്കി കുറച്ചു നേരം ആ ചിത്രത്തില്ലേക്ക് തന്നെ ഞാൻ നോക്കി നിന്നു.ഒടുക്കം ഹാളിന്റെ ഒരു മൂലക്കുള്ള തടി വാതിൽ തുറന്നു മേപ്പാടാൻ കയറി വന്നു...
കണ്ടാൽ ഒരു അറുപതു വയസ്സ് തോന്നിപ്പിക്കുന്ന ഒരാൾ... അതികം ഇറക്കമില്ലാത്ത ചെറിയ താടി അവ നര ബാധിച്ചിരുന്നു..ഒരു വെള്ള ഷർട്ടും മുണ്ടും ആണ് വേഷം...
എന്നെ കണ്ടതും അയാൾ നടന്നു അരികിലേക്ക് വന്നു ആ കണ്ണുകൾ തറഞ്ഞു നിന്നത് എന്റെ കണ്ണുകളിൽ ആയിരുന്നു... ആാാ മുഖം ഒന്നു വാടിയ പോലെ എനിക്ക് തോന്നി... സഹതാപം കൊണ്ടോ സങ്കടം കൊണ്ടാണോ...
അയാൾ തള്ള വിരലുകൾ കൊണ്ട് എന്റെ കണ്ണിന്റെ പാളി ഒന്ന് പിടിച്ചുതാഴ്ത്തി... എന്നിട്ട് അവയെ ഒന്ന് സൂക്ഷിച്ചു പരിശോധിച്ചു...
“ ഞാൻ വഴുകിപോയോ ഈശ്വരാ...”
ഒന്നും മനസ്സിലാവാതെ ഞാൻ അയാളെ തന്നെ നോക്കി നിന്നു. അയാൾ പതിയെ എന്നിൽ നിന്നും അകന്നു പുല്ല് പായയുടെ അടുത്തേക്ക് നീങ്ങി...
എന്റെ വീട്ടുകാർ ഇരിക്കുന്നതിന്റെ ഓപ്പോസിറ്റ് ആയി അയാൾ ചെന്നിരുന്നു എന്നിട്ട് അവിടെ ഉണ്ടായിരുന്നു ഒരു മരത്തിന്റെ ബുക്ക് സ്റ്റാൻഡ് മുന്നോട്ടുവച്ചു നിവർത്തി... ഒപ്പം കറുപ്പ് നിറത്തിലുള്ള ഒരു വലിയ പെട്ടി മടിയിലേക്ക് എടുത്തു വച്ചു...
ആ പെട്ടിയുടെ ബോർഡറിൽ സിൽവർ നിറത്തിൽ വളരെ മനോഹരമായ കൊത്തുപണി ചെയ്ത പോലെ ഡിസൈൻ ചെയ്തിട്ടുണ്ട്...
ഇങ്ങനെയൊക്കെ അലങ്കരിക്കാൻ അതിനകത്ത് എന്താണാവോ...?
“അഭി...”
“മ്മ്...”
“ ഇവിടെ വന്നു ഇരിക്കു കുട്ടി...”
പതിഞ്ഞ ശബ്ദത്തിൽ അയാൾ എന്നെ നോക്കിക്കൊണ്ട് പറഞ്ഞു. അയാൾ
💬 Comments
View all comments