0%

Chapter Title : രുദ്രപ്രതാപം 18 [Jhon Clinton]

Author : Jhon Clinton Read All Parts 40.2K

പറഞ്ഞപോലെ ഞാൻ അവിടെ ചെന്നിരുന്നു. പിന്നെ ആവശ്യം എന്റെ കൂടെ ആണല്ലോ...

ഞാനാണ് ഏറ്റവും മുന്നിൽ നടുക്കായി ഇരിക്കുന്നത്... എൻറെ ഇടതുഭാഗത്ത് ദിവ്യയും വലതുഭാഗത്ത് മായയും അവളുടെ അപ്പുറത്ത് അപ്പവും ഇരുന്നു... എൻറെ തൊട്ടു പുറകിലായി അർച്ചന ചേച്ചിയും അശ്വതിയും പിന്നെ മീനുക്കുട്ടിയും ലക്ഷ്മി അമ്മയും അതിനും പുറകിൽ അമ്മയും മൃദുല ആൻറിയും പിന്നെ അച്ഛനും ഇരുന്നു...

എല്ലാവരുടെയും ശ്രദ്ധ മേപ്പാടിന്റെ അടുത്തേക്ക് ആയിരുന്നു അയാൾ എന്തിനാണ് വിളിപ്പിച്ചത് എന്നറിയാൻ ഞങ്ങൾ ഓരോരുത്തരും പ്രതീക്ഷയോടെ കാത്തിരുന്നു.. ആ വിശാലമായ മുറിയിൽ തണുത്ത മരവിച്ച രീതിയിൽ ഒരു നിശബ്ദ ഉടലെടുത്തു...

“ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ ചിലപ്പോൾ നിങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞെന്നുവരില്ല...”

ചെറിയ ശബ്ദത്തിൽ അദ്ദേഹം പറഞ്ഞു തുടങ്ങി...

“എങ്കിലും എനിക്ക് പറയാനുള്ളത് മുഴുവൻ നിങ്ങൾ കേൾക്കാനുള്ള സന്മനസ്സ് കാണിക്കണം...”

മടിയിൽ ഉണ്ടായിരുന്നു കറുത്ത പെട്ടിയിൽ അയാൾ കൈയുറപ്പിച്ചു അത് പതിയെ തുറന്നു അതിൽ നിന്നും കട്ടിയേറിയ ഒരു കറുത്ത പുസ്തകം അയാൾ ആ സ്റ്റാൻഡിലേക്ക് എടുത്തു വച്ചു...

“വർഷങ്ങൾക്കു മുമ്പ് അന്ന് ഇവരെയുമായി നിങ്ങൾ ഈ സ്ഥലത്തു വന്ന സമയത്ത് നിങ്ങളെ എങ്ങനെ സഹായിക്കണം എന്ന് എനിക്കൊരു അറിവും ഉണ്ടായിരുന്നില്ല...

ഞാനിന്നുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള അസുഖ ലക്ഷണങ്ങൾ ആയിരുന്നു ഇവർക്ക് മൂന്നുപേർക്കും ഉണ്ടായിരുന്നത്.അന്ന് ഈ രണ്ടു പെൺകുട്ടികൾക്ക് ശരീരത്തിൽ അനിവാര്യമായ ഊർജ്ജം നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു...

അന്ന് എന്റെ മുന്നിൽ ആകെ ഉണ്ടായിരുന്നു ഒരു വഴി... ഇവൻ മാത്രമായിരുന്നു...

അയാൾ എൻറെ ഭാഗത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു...

തികച്ചും വ്യത്യസ്തവും അത്ഭുതവുമായ ഒരു മഹാശക്തി ഒരു പൈതലിന്റെ ശരീരത്തിൽ കുമിഞ്ഞുകൂടി

💬 Comments

View all comments