Chapter Title : രുദ്രപ്രതാപം 18 [Jhon Clinton]
കിടക്കുന്നു. അന്ന് ആ ശക്തിയെ
നിയന്ത്രിക്കാനുള്ള കഴിവ് ആ കൊച്ചു ശരീരത്തിൽ ഉണ്ടായിരുന്നില്ല...
അതുകൊണ്ടുതന്നെയാണ് അന്ന് ഞാൻ ഇവൻറെ ശരീരത്തിലെ ആ ശക്തിയിൽ നിന്നും ചെറിയൊരു ഭാഗം ഇവരിലേക്ക് കൈമാറിയത്...
എൻറെ മനസ്സിന് ഉറപ്പായിരുന്നു ഈ ശക്തികൾ ഒരു ദിവസം ഇവനിലേക്ക് തന്നെ തിരിച്ചുവരുമെന്ന്. അത്രയേറെ ആ ഊർജ്ജം തമ്മിൽ ആകർഷണം ഉണ്ടായിരുന്നു...
എല്ലാം ഒന്ന് ശമനം ആയി എന്ന് വിചാരിച്ചു അങ്ങനെ ഞാൻ വിശ്വസിച്ചു...
പക്ഷേ...."
മേപ്പാടിന്റെ മുഖത്തെ മുഖഭാവം ഒന്നുകൂടി കടുപ്പമേറിയ പോലെ എനിക്ക് തോന്നി...
”കുറച്ചു വർഷങ്ങൾക്കു മുമ്പ് ഞാൻ മയക്കത്തിൽ ഒരു കാഴ്ച കണ്ടു...“
അയാളുടെ ആ വാക്കു കേട്ടപ്പോൾ തന്നെ എൻറെ ഉള്ളൊന്ന് കാളി... എൻറെ മാത്രം അല്ല ചുറ്റും ഇരുന്നവരുടെ അവസ്ഥ അതുതന്നെയായിരുന്നു...
” ചുറ്റുമുള്ള ഇരുട്ടിനുള്ളിൽ ഒരു ശരീരം നിശ്ശബ്ദനായി നിന്നു.
ആദ്യമൊന്നും എനിക്ക് അതെന്താണ് എന്ന് വ്യക്തമായി കാണാനായില്ല. പതിയെ ഇരുട്ടിൽ നിന്ന് ആ രൂപം തെളിഞ്ഞുവന്നു. ഇരുവശത്തേക്കും വളഞ്ഞുനീണ്ട കൂറ്റൻ കൊമ്പുകൾ. അതിന് താഴെ തോളുകളിലേക്ക് വീണുകിടക്കുന്ന കറുത്ത മുടിയും കട്ടിയുള്ള താടിയും.
മുഖത്തിന്റെ പകുതി നിഴലിലായിരുന്നു. കാണാൻ കഴിഞ്ഞ കണ്ണുകളിൽ മനുഷ്യന്റെ ഭാവമില്ലായിരുന്നു. അവന്റെ നോട്ടം മാത്രം മതി, ശരീരത്തെ ഭയം കൊണ്ട് മരവിപ്പിക്കാൻ...
നെഞ്ചിലും തോളുകളിലും പഴക്കം തോന്നിക്കുന്ന കറുത്ത കവചം. അതിൽ വിചിത്രമായ അടയാളങ്ങളും കൊത്തുപണികളും പതിഞ്ഞിരുന്നു...
അത് ഒരു മനുഷ്യനല്ലായിരുന്നു.
കൺമുന്നിൽ നിൽക്കുന്നത് എന്താണെന്ന് പോലും മനസ്സിലാക്കാൻ കഴിയാത്തത്ര ഭീകരമായ ഒരു രൂപം...

ഇയാൾ ഇതെന്ത പറയുന്നേ... ഇങ്ങേരുടെ കോപ്പിലെ സ്വപ്നം ഞങ്ങളോട് പറഞ്ഞിട്ടെന്തിനാ...? എനിക്ക് തലക്ക് ഭ്രാന്ത്
💬 Comments
View all comments