Chapter Title : രുദ്രപ്രതാപം 18 [Jhon Clinton]
പിടിക്കാൻ തുടങ്ങി. മനുഷ്യനിവിടെ എന്തെങ്കിലും ഒരു പ്രതിവിധി കിട്ടുമെന്ന് വിചാരിച്ചാണ് ഇങ്ങോട്ട് വന്നത് ... ഇങ്ങേര് ആണെങ്കിൽ ഏതോ നാടകത്തിലെ കഥയും പറഞ്ഞിരിക്കാണല്ലോ...
ഈ ചിന്ത എനിക്ക് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ചുറ്റും ഒന്ന് നോക്കിയപ്പോൾ എല്ലാവരുടെയും ശ്രദ്ധ അയാൾ പിടിച്ചുപറ്റിയിരുന്നു...
“വീണ്ടും വീണ്ടും ഞാൻ ആ രൂപത്തെ നിരന്തരം കാണാൻ തുടങ്ങി..അവ അസഹനീയമായിരുന്നു
ചില നേരങ്ങളിൽ ഒരു വെറി പൂണ്ട മൃഗത്തെ പോലെ ആ രൂപം മനുഷ്യരെ പിച്ചിച്ചീന്തി... ചിലതിൽ അവരെ അങ്ങേയറ്റം ശാരീരികമായി പീഡിപ്പിച്ചു...
ഓരോ ദിവസവും ആദൃശ്യങ്ങൾ കൂടുതൽ ശക്തി പ്രാപിച്ചു... അവരുടെ അലർച്ചയും നിസ്സഹായരായ മനുഷ്യരുടെ കരച്ചിലും എല്ലാം എൻറെ കാതുകളിൽ മുഴങ്ങി...
ശരീരത്തിനും മനസ്സിനും ഭ്രാന്ത് പിടിക്കുന്ന പോലെയായി തുടങ്ങിയിരുന്നു... ഉറക്കം പാടെ ഞാൻ ഉപേക്ഷിച്ചു... കണ്ണുകൾ അടച്ചാൽ കാണുന്ന ആദൃശ്യങ്ങൾ ഞാൻ വല്ലാതെ ഭയപ്പെട്ടു...
പിന്നീട് ഞാൻ ശ്രമിച്ചത് അതിൽനിന്നും രക്ഷപ്പെടാൻ ആയിരുന്നു. അങ്ങനെയിരിക്കയാണ് ഞാൻ ഇൻറർനെറ്റിൽ ഒരു ചിത്രം കണ്ടത്...
സ്വപ്നങ്ങളിൽ എന്നെ വേട്ടയാടിയ അതേ രൂപത്തിൽ ചിത്രം... എൻറെ ശ്രദ്ധ മുഴുവൻ ആ ചിത്രം പിടിച്ചുപറ്റി...
പൊടിയും പുകയും നിറഞ്ഞ ഒരു തകർന്ന നഗരത്തിന്റെ നടുവിൽ, ആ രൂപം ഒരു വിജയിച്ച യോദ്ധവിനെ പോലെ ഉയർന്നുനിന്നു.
ചുറ്റുമുള്ള കെട്ടിടങ്ങൾ തകർന്നുവീണിരുന്നു. ആകാശം കറുത്ത മേഘങ്ങൾ കൊണ്ട് മൂടിയിരുന്നു..
അവന്റെ പിന്നിൽ അസംഖ്യം ഭീകരജീവികൾ കൂടി നിന്നു. ഓരോരുത്തരുടെയും കൈകളിൽ വാളുകളും കുന്തങ്ങളും വിചിത്രമായ ആയുധങ്ങളും.
എല്ലാവരുടെയും മുന്നിൽ, തകർന്ന ഒരു കല്ലുതൂണിന് മുകളിൽ കാൽവെച്ച് ആ രൂപം നിന്നു.
വലിയ വളഞ്ഞ കൊമ്പുകൾ ആകാശത്തേക്ക് ഉയർന്നുനിന്നു. ശരീരത്തിൽ
💬 Comments
View all comments