Chapter Title : രുദ്രപ്രതാപം 18 [Jhon Clinton]
ധരിച്ചിരുന്ന കറുത്ത കവചം തീയുടെ മങ്ങിയ പ്രകാശത്തിൽ തിളങ്ങി.
ആ രൂപത്തിൻ്റെ കൈയിലെ ഭീമൻ ആയുധം നിലത്തേക്ക് ചായ്ന്നുകിടന്നു.

ചിത്രത്തിൻറെ അടിയിൽ ഇങ്ങനെ ഒരു കുറിപ്പും ഉണ്ടായിരുന്നു...
”THARE IS NO GOD THIS TIME...HE IS COMING...”
ആ ചിത്രമാണ് എന്നെ വല്ലാത്തൊരു വഴിത്തിരിവിലേക്ക് നയിച്ചത്... അതിന്റെ ഉറവിടം തേടിയുള്ള യാത്ര എന്നെ പല രാജ്യങ്ങളിലേക്കും കൊണ്ടെത്തിച്ചു...
ഒരുപാട് വർഷങ്ങൾക്കു ശേഷം അതെനിക്ക് ഈ പുസ്തകം സമ്മാനിച്ചു...“
മുൻപിൽ വച്ചിരുന്ന കറുത്ത വലിയ പുസ്തകത്തിലേക്ക് നോക്കി മേപ്പാട് എന്നോട് പറഞ്ഞു... എൻറെ കണ്ണുകളും ആ പുസ്തകത്തിൻറെ ചട്ടയിലേക്ക് നീങ്ങി...
അതിൽ ഗോൾഡൻ നിറത്തിൽ "THE OUTSIDERS“ എന്ന് കൊത്തി വെച്ചിട്ടുണ്ടായിരുന്നു...
മേപ്പാട് ആ പുസ്തകം പതിയെ തുറന്നു... എന്നിട്ട് അതിൻറെ പേജുകൾ മറിക്കാൻ തുടങ്ങി ആ പേജുകൾ ഓരോന്നായി മറിക്കുന്നതിന് ഇടയ്ക്ക് ഞാൻ ഒരു ചിത്രം ശ്രദ്ധിച്ചു...
അത്രയും നേരത്തെ അയാളുടെ നേർക്കുള്ള എന്റെ സംശയം തീർക്കാൻ ആ ഒരു ഒറ്റ ചിത്രം മതിയായിരുന്നു... എൻറെ ഏതോ സ്വപ്നത്തിൽ ഞാൻ കണ്ട ത്രികോണാകൃതിയിലുള്ള ആ ഉപകരണത്തിന്റെ ചിത്രമായിരുന്നു അത്...

അതെ അന്ന് ആ ചുവന്ന കണ്ണുള്ള മനുഷ്യൻ മറ്റൊരാൾക്ക് കൈമാറിയ അതേ ഉപകരണം...
ഉള്ളിൽ വല്ലാത്തൊരു പേടി ഉടലെടുക്കാൻ തുടങ്ങി ഇനി ഇങ്ങേര് പറയുന്നത് സത്യമാണോ...
” ഞാനീ പുസ്തകം ഒരുപാട് ദിവസമായി വായിക്കാൻ ശ്രമിക്കുകയാണ് വളരെ ബുദ്ധിമുട്ടേറിയ ഒരു ഇംഗ്ലീഷ് ഭാഷയിലാണ് ഇത് എഴുതിയിട്ടുള്ളത്... അതുകൊണ്ടുതന്നെ ഇതു പൂർണമായും മനസ്സിലാക്കാൻ എനിക്കിപ്പോഴും കഴിഞ്ഞിട്ടില്ല...
ഞാനിതുവരെ വായിച്ചതിൽ എനിക്ക് മനസ്സിലായി കുറച്ചു കാര്യങ്ങൾ ഞാൻ നിങ്ങൾക്ക്
💬 Comments
View all comments