0%

Chapter Title : രുദ്രപ്രതാപം 18 [Jhon Clinton]

Author : Jhon Clinton Read All Parts 40.2K

പറഞ്ഞു തരാം...!“

അതും പറഞ്ഞു അയാൾ ആ പുസ്തകത്തിലെ ആദ്യ ഭാഗത്തേക്ക് പേജുകൾ നീക്കി.. ഒന്ന് ശ്വാസം വലിച്ചുകെട്ട് അയാൾ പറഞ്ഞു തുടങ്ങി

” ലക്ഷക്കണക്കിന് വർഷങ്ങൾക്കു മുമ്പ് പ്രപഞ്ചത്തിലെ മറ്റൊരു കോണിൽ സിമാറ എന്ന് പറയുന്ന ഒരു ലോകം ഉണ്ടായിരുന്നു...“

ആ പേര് കേട്ടപ്പോൾ തന്നെ എൻറെ ഉള്ളിൽ വല്ലാത്തൊരു വിങ്ങൽ ഉണ്ടായി. അവസാനം കണ്ട സ്വപ്നത്തിലെ ദൃശ്യം എൻറെ മനസ്സിൽ ഒന്നുകൂടി ഓടി വന്നു...

ആ ചുവന്ന മണൽത്തരിയും... വെട്ടിത്തുളങ്ങുന്ന സൂര്യൻറെ എന്ന പോലുള്ള വെളിച്ചവും... ആ നീലക്കണ്ണുള്ള മനുഷ്യൻറെ അലർച്ചയും എല്ലാം കൺമുന്നിൽ ഒന്നുകൂടി വന്നു നിന്ന പോലെ...

ഞാൻ എൻറെ കാതിൽ മേപ്പാടിന്റെ വാക്കുകൾക്ക് വേണ്ടി കൂർപ്പിച്ചു...

” വളരെ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിച്ചിരുന്നവരായിരുന്നു അവിടുത്തെ ജനത... അവർക്കിടയിൽ കലാപങ്ങളിലായിരുന്നു, ജാതികളും മതങ്ങളും ഇല്ലായിരുന്നു, കുറ്റകൃത്യങ്ങൾ ഇല്ലായിരുന്നു... നമ്മുടെയൊക്കെ ഭാഷയിൽ പറഞ്ഞാൽ സ്വർഗ്ഗം പോലെ ശ്രേഷ്ഠമായിരുന്നു ആ ലോകം...

എന്നാൽ ആ സമാധാനത്തിന് എല്ലാം അറുതി വരുത്തിയത് ഒരു ചെകുത്താൻ ആയിരുന്നു... അവൻ സിമാറയുടെ നഗരങ്ങളിൽ പിടിച്ചടക്കി...

അവിടുത്തെ ജനതയെ ഒരു പിശാചിനെ പോലെ പീഡിപ്പിച്ചു... എതിർക്കാൻ കഴിയാതെ അല്ല... അതിന് അറിയാതെ സിമാറയുടെ മക്കൾ ആ പിശാചിനും അവൻറെ സൈന്യത്തിനും കീഴിൽ മുട്ടുമടക്കി...

സിമാറയുടെ തണുത്ത കാറ്റിൽ പോലും അവൻറെ പേര് ഉറക്കെ ഉച്ചരിച്ചു തുടങ്ങി...

THE SON OF STRAKOS

GAROD...

ഇതു പറഞ്ഞു മേപ്പാട് ഒന്ന് ഒന്നു നിർത്തി... അയാൾ പുസ്തകം മടക്കിവെച്ച് എൻറെ കണ്ണുകളിലേക്ക് നോക്കി...എൻറെ മുഖം വല്ലാണ്ട് വാടിവിറച്ചിരുന്നു...

“സിമാറയുടെ ഈ അവസ്ഥ കണ്ട

💬 Comments

View all comments