0%

Chapter Title : രുദ്രപ്രതാപം 18 [Jhon Clinton]

Author : Jhon Clinton Read All Parts 40.2K

ദേവന്മാരും ദേവിമാരും... ആ ലോകത്തേക്ക് അവിടുത്തെ ജനതയെ രക്ഷിക്കാനായി ഏഴ് യോദ്ധാക്കളെ തിരഞ്ഞെടുത്തു...

ആ ഏഴു പേർക്കും വ്യത്യസ്തമായ ശക്തികൾ അവർ കൈമാറി... ഓരോ ദേവന്മാരുടെയും ദേവതമാരുടെയും ശക്തിയുടെ പകർപ്പായിരുന്നു അത്...

നീണ്ട വലിയ യുദ്ധങ്ങൾക്കൊടുവിൽ.. അവർ ഗറോഡിനെ പരാജയപ്പെടുത്തി... ദേവതമാരുടെയും ദേവന്മാരുടെയും ശക്തികൊണ്ട് ഉണ്ടാക്കിയ ഒരു തറങ്കലിൽ അവനെ അവർ അടച്ചു...

ആ തടങ്കലിന്റെ ഒരു താക്കോൽ എന്ന രൂപത്തിൽ അറ്റ്ലസും നിർമ്മിച്ചു...”

മേപ്പാട് അതു പറഞ്ഞു നിർത്തി എന്നിട്ട് എൻറെ മുഖത്തോക്ക് നോക്കി...

“എൻറെ നിഗമനം ശരിയാണെങ്കിൽ ആ ഏഴ് യോദ്ധാക്കളിൽ ഒരാളുടെ ശക്തിയാണ് അഭിയുടെ ശരീരത്തിലേക്ക് വന്നിട്ടുള്ളത്...

ആ ശക്തി ഇവൻറെ ശരീരത്തിൻറെ നിയന്ത്രണം വീണ്ടെടുക്കുകയാണ് വരാൻ പോകുന്ന വലിയ എന്തോ ആപത്തിന് നേരിടാൻ വേണ്ടി...

കണ്ണിൽ ചുവപ്പു നിറവും ഞരമ്പുകളിൽ അഗ്നിപോലെ ജ്വലിക്കുന്ന ചൂടു ചോരയും... രക്തത്തിൽ താണ്ഡവമാടുന്ന സ്വഭാവവും.. ഒത്തുചേരുന്ന ഒരു യോദ്ധാവ് ആ കൂട്ടത്തിൽ ഉണ്ടായിരുന്നു...

സിമാറയുടെ യുദ്ധത്തിൽ അവസാനശ്വാസം വരെ പോരാടി ജയിച്ച ശക്തിമാൻ ആയ യോദ്ധാവ്...

RUDEIOUS...!”

ഇതൊക്കെ കേട്ട് അന്തംവിട്ട് കുന്തം വിഴുങ്ങിയ പോലെ ഞാൻ അവിടെയിരുന്നു. 10 മിനിറ്റ് തലച്ചോറിന്റെ വർക്ക് നിലച്ച പോലെ.

അല്ല അപ്പൊ ഈ രുദ്രൻ ആരാണ്...? തുറന്നടിച്ചു ചോദിക്കണം എന്നുണ്ടായിരുന്നു പക്ഷേ തൽക്കാലം ഞാൻ അത് തലച്ചോറിൽ തന്നെ സൂക്ഷിച്ചുവെച്ചു...

“എനിക്കൊരു സംശയം കൂടിയുണ്ട്....”

മുന്നിലിരിക്കുന്ന മേപ്പാടിന്റെ മുഖത്ത് നോക്കി ഞാൻ ചോദിച്ചു...

“അന്ന് സിമാറയിൽ യുദ്ധത്തിൽ അവർ ജയിച്ചെങ്കിൽ പിന്നെ എങ്ങനെ സിമാറ നശിച്ചു വീണു...”

എൻറെ ചോദ്യം കേട്ട്. മേപ്പാടിന്റെ കണ്ണു തള്ളിയിരുന്നു... ഇവന്

💬 Comments

View all comments