0%

Chapter Title : രുദ്രപ്രതാപം 18 [Jhon Clinton]

Author : Jhon Clinton Read All Parts 40.2K

ഇതെങ്ങനെ അറിയാം എന്നായിരുന്നു അയാളുടെ ഭാവം..

വീട്ടുകാരുടെയും നോട്ടം എൻറെ മേൽ തന്നെയായിരുന്നു...

“നിനക്കത് അതെങ്ങനെ അറിയാം ...!”

മേപ്പാടിന്റെ വാക്കുകളിൽ ഒരു വിറയൽ ഉണ്ടായിരുന്നു... പതറി അയാൾ എന്നോട് ചോദിച്ചു... ആ കണ്ണുകളിലെ ഭയം എനിക്ക് തിരിച്ചറിയാമായിരുന്നു...

“കുറച്ചുകാലങ്ങളായി എൻറെ സ്വപ്നങ്ങളിൽ ചില രൂപങ്ങളും മാഞ്ഞുമറിയാറുണ്ട് പക്ഷേ അത് ഈ രൂപങ്ങൾ അല്ല...

മനുഷ്യർ തന്നെയായിരുന്നു... അല്ലെങ്കിൽ അതുപോലുള്ള ചിലർ... അവസാനം കണ്ട സ്വപ്നത്തിൽ അതിലൊരു രൂപം എന്നോടെ പറഞ്ഞതാണ് ഇത്...

ആ സ്വപ്നത്തിൽ ഒന്നുകൂടി പറഞ്ഞിട്ടുണ്ടായിരുന്നു

നശിച്ചു വീണ അറ്റ്ലസിന്റെ ഭാഗങ്ങൾ ഭൂമിയിൽ വന്നു പതിച്ചിട്ടുണ്ട് എന്ന്...”

ഞാൻ പറഞ്ഞത് കേട്ട് ചുറ്റുമുള്ളവർ എന്നെ തന്നെ നോക്കിയിരുന്നു.. ഇത്രയും നേരം കേട്ട കഥ വെറുമൊരു കൃതി മാത്രമാണെന്നായിരുന്നു അവരുടെ വിശ്വാസം...

എന്നാൽ എന്റെ വായിൽ നിന്നും കേട്ട വാക്കുകൾ കൂടിയായപ്പോൾ ചേച്ചിമാരുടെയും അമ്മമാരുടെയും അച്ഛനെയും മുഖത്തെല്ലാം വല്ലാത്തൊരു ഭയം നിറഞ്ഞു..

“എൻറെ സംശയങ്ങൾ ശരിയായിരുന്നു... ആ ശക്തി നിന്നിലേക്ക് കൂടുതൽ അടുക്കുകയാണ് അഭി...

ഇതിൽ നിന്നും നിന്നെ എങ്ങനെ മോചിപ്പിക്കണമെന്ന് എനിക്കറിയില്ല.. മോനെ... നിൻറെ ചോദ്യത്തിനുള്ള ഉത്തരവും എനിക്കിപ്പോൾ തരാനാവില്ല ഞാനിത് മുഴുവൻ ഇതുവരെ വായിച്ചു തീർന്നിട്ടില്ല...”

അയാളുടെ വാക്കുക നിസ്സഹായത നിറഞ്ഞിരുന്നു. അങ്ങനെ അവസാനത്തെ കച്ചിത്തുരുമ്പും നഷ്ടപ്പെട്ടു... ഇനിയെന്ത് മനസ്സിൽ ഞാൻ എന്നോട് തന്നെ ചോദിച്ചു.

“ഒരു കാര്യം കൂടി...”

മേപ്പാടൻ തലകുനിച്ചു നിൽക്കുന്ന എന്നെ നോക്കിക്കൊണ്ട് പറഞ്ഞു...

“റോഡിയേസിന്റെ ശക്തിക്ക് ഒരു വിപത്ത് ഉണ്ടായിരുന്നു... അവൻറെ ശരീരത്തിൽ എത്രത്തോളം ദേഷ്യം വർദ്ധിക്കുന്നുവോ അത്രത്തോളം അതിൻറെ ശക്തിയും വർദ്ധിക്കും...”

അതിന്...! എന്നൊരു ചിന്തയായിരുന്നു

💬 Comments

View all comments