0%

Chapter Title : രുദ്രപ്രതാപം 2 [Jhon Clinton]

Author : Jhon Clinton Read All Parts 45.5K

പറഞ്ഞു ഒന്നു ചിരിച്ചു.

“അല്ല അവൻ എവിടേ”

“ഇന്ന് ഞായറാഴ്ച്ച അല്ലെ.ഇത് വരെ എണീറ്റിട്ടില്ല.റൂമിൽ ഉണ്ട്”

“അത് ശരി ഈ ചെറുക്കൻ ഇത് വരെ നന്നായില്ലേ”

“എവിടുന്ന്.വിത്ത് ഗുണം പത്തു ഗുണം”

“ഹേ...” ആൻ്റി എന്താണ് പറഞ്ഞതെന്ന് എനിക്ക് മനസ്സിലായില്ല..

“അവൻ്റെ അച്ചൻ്റെ അതേ ശീലങ്ങൾ ആണ് അവനും രണ്ടും ഇത് വരെ എണീറ്റിട്ടില്ല”അത് പറഞ്ഞു അവരൊന്നുകൂടെ ചിരിച്ചു.കൂടെ ഞാനും

അവർ എന്നെ വീടിൻ്റെ അകത്തോട്ടു വിളിച്ചു.ഞാൻ അവരുടെ പുറകെ അകത്ത് കയറി.എൻ്റെ വീടുപോലെ തന്നെ വളരെ മനോഹരം ആയ ഒരു വീടുതന്നെ ആണ് അഖിലിൻ്റേയും.ഞാൻ ചെറുപ്പം മുതലേ ഒരുപാട് ഇങ്ങോട്ട് വന്നിട്ടുണ്ട്.അല്ല ഇവിടെ തന്നെ ആയിരുന്നു എന്ന് പറയുന്നതാവും ശരി.

അത് കൊണ്ട് തന്നെ എനിക്കിവിടെ അഖിലിൻ്റെ അത്ര തന്നെ സ്വതന്ത്രം ഉണ്ട്.ഗൗരി ആൻ്റിയും ചന്ദ്രൻ അങ്കിളും എന്നെ മകൻ്റെ കൂട്ടു കാരൻ എന്നതിൽ ഉപരി മകനായിട്ടാണ് കാണുന്നത്.

ആൻ്റി എനിക്ക് ചായ കൊണ്ട് തന്നു .എന്നിട്ട് എൻ്റെ അടുത്തിരുന്നു എന്നോട് വിശേഷങ്ങൾ ഒക്കെ ചോദിച്ചു.ഞാനും അതിനൊക്കെ മറുപടി പറഞ്ഞിരുന്നു.പിന്നെ കളി ചിരി ഒക്കെ ആയി.

അപ്പോഴാണ് റൂമിൽ നിന്നും അഖിൽ ഇറങ്ങി വരുന്നത്.ഞാൻ അവനെ ഒന്നു നോക്കി ഒരു ഷോർട്ട് ആണ് വേഷം.മുകളിൽ ഷർട്ട് ഒന്നുമില്ല .മുടിയും താടിയും ഒക്കെ ഒരു മേനകെട്ട് കിടക്കുന്നു.അവൻ എന്നെ കണ്ടതും ഒന്നു നിന്ന് എന്നിട്ട് കുറച്ച് നേരം എന്നെ അടിമുടി ഒന്ന് നോക്കി.

“എന്ത് കോലമാട ഇത്.അവൻ എന്നെ ഒന്നു ആകി പറഞ്ഞു.

“നമ്മള് പിന്നെ നല്ല കോലത്തിൽ ആണല്ലോ അല്ലേ”ഞാൻ തിരിച്ചടിച്ചു.

ഞാൻ പറഞ്ഞത് കേട്ട്

💬 Comments

View all comments