0%

Chapter Title : രുദ്രപ്രതാപം 2 [Jhon Clinton]

Author : Jhon Clinton Read All Parts 45.5K

അവൻ അവനതന്നെ ഒന്ന് നോക്കി എന്നിട്ട് ഒന്ന് ഇളിച്ച് കാണിച്ച്.

“മോൻ കിണികല്ലേ പോയി ഫ്രഷ് ആയി വാ ഒന്നു പുറത്ത് പോണം”

“Ok ഒരു 5 മിനിറ്റ്” അതും പറഞ്ഞ് അവൻ ബാത്രൂമിൽ കയറി.

സ്വാഭാവികമായും 5 മിനിറ്റ് അര മണിക്കൂർ ആയി.

“എടാ നാറി നീ ഇന്നെങ്ങാനും വരോ ”പോസ്റ്റ് അടിച്ച് മനുഷ്യൻ്റെ ക്ഷേമ ഒക്കെ പോയിരുന്നു.

“കഴിഞ്ഞെടാ വരുവാ”

കുറച്ച് കഴിഞ്ഞപ്പോ അവൻ വന്നു

“പോവാം”

“വണ്ടി എടുക്ക്” ഞാൻ എൻ്റെ ബൈക്കിൻ്റെ കീ അവന് എറിഞ്ഞ് കൊടുത്ത് പറഞ്ഞ്

“ആൻ്റി ഞങൾ ഇറങ്ങുവാ” ഞാൻ അകത്തേക്ക് വിളിച്ചു പറഞ്ഞു

ഞങൾ വീടിന് പുറത്തിറങ്ങി വണ്ടി എടുത്ത് ടൗണിലേക്ക് പോയി.കുറച്ച് നേരം അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നടന്നു പിന്നെ കുറച്ചു വിശേഷങ്ങൾ ഒക്കെ പറഞ്ഞു സമയം ഒരുപാടായി.

“എടാ നിനക്ക് വിശക്കുന്നുണ്ടോ”അഖിൽ വണ്ടി ഓടിച്ച്കൊണ്ടിരിക്കുമ്പോൾ ചോദിച്ചു

“ഏയ് ”

“എന്ന എനിക്ക് വിശക്കുന്നുണ്ട് എന്തെങ്കിലും മേടിച്ച് താ..”

“തോന്നി... വണ്ടി ഏതെങ്കിലും ഹോട്ടലിലേക്ക് വിട്”

“എപ്പോ വിട്ടെന്നു ചോദിച്ച മതി”

അവൻ വണ്ടി കുറച്ച് സ്പീഡിൽ എടുത്തു.ഞങൾ റോയൽ പാലസ് റെസ്റ്റോറൻ്റിൽ എത്തി.

“വൗ നൊസ്റ്റാൾജിയ” ഞാൻ അവനെ നോക്കി പറഞ്ഞു

“അതെ അതെ കേറിവാ... വയറു തന്തക്ക് വിളിക്കുന്നു” അവൻ അത് പറഞ്ഞു ഹോട്ടലിന് അകത്തേക്ക് നടന്നു.ഞാനും അവൻ്റെ കൂടെ കൂടി.

“സുരേന്ദ്രേട്ട എന്തുണ്ട് വിശേഷം”കടയിലെ കാശിയാറായി ഇരിക്കുന്ന ചേട്ടനെ നോക്കി അഖിൽ ചോദിച്ചു.

“സുഖം തന്നെ മോനെ എവിടെ.... നിന്നെ ഇപ്പൊ കാണാൻ കിട്ടുന്നില്ലല്ലോ”

“തിരക്കല്ലേ ചേട്ടാ അതുകൊണ്ടാ ഇത്

💬 Comments

View all comments